ഇതാണ് ക്രിക്കറ്റിന്റെ സ്പിരിറ്റ്; ഔട്ടായി മടങ്ങിയ ടോം കരൺ, അപ്പീൽ പിൻവലിച്ച് ആൻഡി ഫ്ലവർ

ഓവർ തീർന്ന സാഹചര്യത്തിലാണ് കരൺ ക്രീസ് വിട്ട് ഇറങ്ങിയത്

dot image

അന്താരാഷ്ട്ര ട്വന്റി 20 ലീ​ഗിൽ ക്രിക്കറ്റിന്റെ മാന്യതയെ ഉയർത്തി സിംബാബ്‍വെ മുൻ താരം ആൻഡി ഫ്ലവർ. മുംബൈ ഇന്ത്യൻസ് എമിറേറ്റ്സും ​ഗൾഫ് ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ആവേശകരമായ സംഭവം. ​ഗൾഫ് ജയന്റ്സ് താരമായിരുന്ന ടോം കരൺ റൺസ് ഓടിയെടുത്ത ശേഷം തിരികെ ക്രീസിലെത്തി. തന്റെ ബാറ്റ് ക്രീസിൽ കുത്തിയ ശേഷം ഓവർ തീർന്നതിനാൽ ടോം കരൺ ക്രീസ് വിട്ടിറങ്ങി. ഈ സമയത്താണ് പന്ത് തിരികെ എം ഐ എമിറേറ്റ്സ് വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാന്റെ കൈകളിലെത്തിയത്.

ക്രീസിൽ കരൺ ഇല്ലാതിരുന്നതോടെ പുരാൻ സ്റ്റമ്പ് ഇളക്കുകയും ഔട്ടിനായി അപ്പീൽ ചെയ്യുകയും ചെയ്തു. പിന്നാലെ മൂന്നാം അംപയറുടെ പരിശോധനയിൽ ടോം കരൺ ഔട്ട് എന്നാണ് വിധിച്ചത്. ഇതോടെ ഡ​ഗ് ഔട്ടിലേക്ക് കരൺ മടങ്ങുകയും ചെയ്തു. ഈ സമയത്താണ് കരണിനെ തിരിച്ചുവിളിച്ച് നിക്കോളാസ് പുരാൻ ക്രിക്കറ്റിന്റെ മാന്യത ഉയർത്തിയത്. എം ഐ എമിറേറ്റ്സ് പരിശീലകൻ ആൻഡി ഫ്ലവറിന്റെ ആവശ്യപ്രകാരമാണ് പുരാൻ അപ്പീൽ പിൻവലിച്ചത്.

ഓവർ തീർന്ന സാഹചര്യത്തിലാണ് കരൺ ക്രീസ് വിട്ട് ഇറങ്ങിയതെന്ന കാര്യം പരി​ഗണിച്ചാണ് താരത്തിന് ബാറ്റിങ് തുടരാൻ എതിരാളികൾ സമ്മതം നൽകിയത്. മത്സരത്തിൽ ​​ഗൾഫ് ജയന്റ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത എം ഐ എമിറേറ്റ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ​ഗൾഫ് ജയന്റ്സ് ലക്ഷ്യം മറികടന്നത്.

Content Highlights: Tom Curran survives despite given run out as MI Emirates coach shows spirit of cricket

dot image
To advertise here,contact us
dot image