ഇന്ത്യയിലെ വീണ്ടും വലിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ആന്ധ്രാപ്രദേശ് ക്രിക്കറ്റാണ് തലസ്ഥാന നഗരമായ അമരാവതിയിൽ സ്റ്റേഡിയം പണിയാനൊരുങ്ങുന്നത്. 60 ഏക്കറിലാണ് സ്റ്റേഡിയം പണിയുക. 800 കോടി രൂപ സ്റ്റേഡിയം നിർമാണത്തിനായി നീക്കിവെക്കും. 1,25,000 കാണികളെ ഉൾക്കൊള്ളുന്ന രീതിയിലാണ് സ്റ്റേഡിയം പണിയാൻ ആന്ധ്രപ്രദേശ് ക്രിക്കറ്റ് ലക്ഷ്യമിടുന്നത്.
നിലവിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനാണ് ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ കഴിയുന്നത്. 1,32,000 കാണികളെ ഉൾക്കൊള്ളാൻ അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് കഴിയും. അങ്ങനെയെങ്കിൽ ക്രിക്കറ്റ് ലോകത്തെ വലിയ രണ്ടാമത്തെ സ്റ്റേഡിയമാവും അമരാവതിയിൽ പണികഴിപ്പിക്കുക.
അമരാവതിയിൽ 200 ഏക്കറിലായി സ്പോർട്സ് സിറ്റി സ്ഥാപിക്കാനും ആന്ധ്രപ്രദേശ് ക്രിക്കറ്റ് ബോർഡ് ലക്ഷ്യമിടുന്നുണ്ട്. സ്റ്റേഡിയത്തിനുള്ള ഫണ്ടിനായി ബിസിസിഐയെ സമീപിക്കുന്നതിനൊപ്പം പ്രദേശികമായും ഫണ്ട് സംഘടിപ്പിക്കും. 2029ലെ നാഷണൽ ഗെയിംസ് അമരാവതിയിൽ വെച്ച് നടത്താനും പദ്ധതിയിടുന്നുണ്ട്.
Content Highlights: Andhra Cricket Association planning to construct a mammoth stadium in Amravati