ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനെയും ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീം നായകൻ സൂര്യകുമാർ യാദവിനെയും കുറിച്ചുള്ള താരതമ്യപ്പെടുത്തലുകളിൽ പ്രതികരണവുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഡിവില്ലിയേഴ്സിന്റെ പിൻഗാമിയാണോ സൂര്യകുമാർ എന്ന ചോദ്യത്തിന്, മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാനുള്ള കഴിവ് കണക്കിലെടുത്താൽ സൂര്യകുമാർ ഡിവില്ലിയേഴ്സിന്റെ പിൻഗാമിയാണെന്ന് പറയാൻ കഴിയുമെന്നായിരുന്നു മഞ്ജരേക്കറിന്റെ വാക്കുകൾ. എന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ മാത്രമാണ് ഈ താരതമ്യം നടത്താൻ കഴിയുകയെന്നും ഇന്ത്യൻ മുൻ താരം പറഞ്ഞു.
ഡിവില്ലിയേഴ്സ് ഒരു അസാധ്യ താരമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 50ൽ അധികം ബാറ്റിങ് ശരാശരിയുള്ള താരം. ഏകദിനത്തിലും ട്വന്റി 20യിലുമെല്ലാം ഡിവില്ലിയേഴ്സ് ഒരു സൂപ്പർതാരമാണെന്നും സ്റ്റാർ സ്പോർട്സിലെ ഒരു പരിപാടിക്കിടെ മഞ്ജരേക്കർ പ്രതികരിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ 114 മത്സരങ്ങളിൽ നിന്നായി 8,765 റൺസാണ് ഡിവില്ലിയേഴ്സിന്റെ സമ്പാദ്യം. ഏകദിനത്തിൽ 228 മത്സരങ്ങൾ കളിച്ച താരം 9,577 റൺസെടുത്തിട്ടുണ്ട്. ട്വന്റി 20യിൽ 78 മത്സരങ്ങൾ കളിച്ച ഡിവില്ലിയേഴ്സ് 1,672 റൺസും നേടി. ഇന്ത്യയ്ക്കായി 80 ടി20 മത്സരങ്ങൾ കളിച്ച സൂര്യകുമാർ 2,582 റൺസ് നേടിയിട്ടുണ്ട്. 37 ഏകദിനങ്ങളിൽ നിന്നായി 773 റൺസും ഒരു ടെസ്റ്റിൽ എട്ട് റൺസുമാണ് സൂര്യകുമാറിന്റെ സമ്പാദ്യം.
Content Highlights: Did Suryakumar surpass AB De Villiers, Manjrekar answers