'തിലക് എല്ലാ ഫോർമാറ്റും കളിക്കേണ്ട താരം'; പ്രശംസിച്ച് അമ്പാട്ടി റായിഡു

'വർഷങ്ങളോളം ഇന്ത്യയ്ക്കായി നിരവധി മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ തിലക് വർമയ്ക്ക് കഴിയും'

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിലെ മികച്ച പ്രകടനത്തിൽ ഇന്ത്യൻ താരം തിലക് വർമയെ പ്രശംസിച്ച് മുൻ താരം അമ്പാട്ടി റായിഡു. ഇന്ത്യയ്ക്ക് വലിയൊരു താരത്തെയാണ് ലഭിച്ചിരിക്കുന്നത്. തിലക് ഒരു ടി20 താരം മാത്രമല്ല. അവൻ ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും കളിക്കണം. ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ തിലക് പുറത്തെടുത്ത പക്വത പരി​ഗണിച്ചാൽ വർഷങ്ങളോളം ഇന്ത്യയ്ക്കായി നിരവധി മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ തിലക് വർമയ്ക്ക് കഴിയും. അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിനോട് പ്രതികരിച്ചു.

തിലക് ഒരു സൂപ്പർസ്റ്റാറാണ്. ഹൈദരാബാദിൽ നിന്നും ഉയർന്നുവന്ന താരം. ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ തിലക് നാല് മികച്ച ഷോട്ടുകളാണ് കളിച്ചത്. സൂര്യകുമാർ യാദവ് ഇന്ത്യൻ ക്യാപ്റ്റനായതിന് പിന്നാലെ തിലക് വർമയ്ക്ക് വലിയ പിന്തുണ നൽകി. ഇപ്പോൾ തിലകിന് വലിയ ആത്മവിശ്വാസമുണ്ട്. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് തിലക് മികച്ച പ്രകടനത്തിലൂടെ മറുപടി നൽകുകയാണെന്നും അമ്പാട്ടി റായിഡു വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ 55 പന്തിൽ 72 റൺസുമായി തിലക് പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടതായിരുന്നു തിലകിന്റെ ഇന്നിം​ഗ്സ്. ഇന്ത്യയുടെ വിജയത്തിന് കാരണമായതും തിലകിന്റെ പ്രകടനമാണ്. മത്സരത്തിൽ രണ്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Content Highlights: India has got a huge superstar, Rayudu advices back Tilak Varma as all format player

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us