100 ശതമാനം ഫിറ്റ്നസിന് അത്ഭുതങ്ങൾ സംഭവിക്കണം; ബുംമ്രയുടെ പരിക്കിനെ കുറിച്ചുള്ള BCCI വിലയിരുത്തൽ പുറത്ത്

ബുംമ്രയ്ക്ക് കളിക്കാനായില്ലെങ്കിൽ പകരക്കാരനായി ഹർഷിത് റാണയാവും ഇന്ത്യൻ നിരയിൽ കളിക്കുക

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിൽ പരിക്കേറ്റ ജസ്പ്രീത് ബുംമ്രയുടെ വിദഗ്ധ ചികിത്സയുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്ഡേഷൻ പുറത്തുവന്നിരിക്കുകയാണ്. ന്യൂസിലാൻഡിലെ ഡോ. റോവാൻ സ്കൗട്ടനാണ് താരത്തിന് ചികിത്സ നൽകിക്കൊണ്ടിരിക്കുന്നത്. ഡോക്ടറുടെ പ്രതികരണം അറിഞ്ഞതിന് ശേഷം ആവശ്യമെങ്കിൽ താരത്തെ ന്യൂസിലാൻഡിലേക്ക് അയക്കും. ബുംമ്ര ചാംപ്യൻസ് ട്രോഫി കളിക്കുന്ന കാര്യത്തിലും ഇതിന് ശേഷമേ തീരുമാനമാകൂ. എങ്കിലും ചാംപ്യൻസ് ട്രോഫിക്കായി 100 ശതമാനം കായികക്ഷമതയുള്ള ബുംമ്രയെ ലഭിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണമെന്നാണ് ബിസിസിഐ വിലയിരുത്തൽ.

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും പിന്നാലെ ചാംപ്യൻസ് ട്രോഫിയിലും ബുംമ്രയ്ക്ക് കളിക്കാനായില്ലെങ്കിൽ പകരക്കാരനായി ഹർഷിത് റാണയാവും ഇന്ത്യൻ നിരയിൽ കളിക്കുക. ഇക്കാര്യം ടീമിനെ പ്രഖ്യാപിക്കുന്ന വേദിയിൽ ബിസിസിഐ മുഖ്യസെലക്ടർ അജിത്ത് അഗാർക്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ അനുഭവസമ്പത്തുള്ള മുഹമ്മദ് സിറാജിനെയും ടീമിലേക്ക് പരി​ഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

Content Highlights: The BCCI Medical team is planning to send Jasprit Bumrah to New Zealand for treatment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us