ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്. രണ്ട് വിക്കറ്റ് കൂടി നേടിയാൽ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റുകൾ നേടുന്ന പേസറെന്ന നേട്ടം അർഷ്ദീപിന് സ്വന്തമാകും. ഒപ്പം ടി20 ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് നേട്ടത്തിലെത്തുന്ന പേസ് ബൗളറെന്ന നേട്ടവും ഇന്ത്യൻ പേസർ സ്വന്തമാക്കും.
നിലവിൽ ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് നേടിയ പേസ് ബൗളർ പാകിസ്താന്റെ ഹാരിസ് റൗഫാണ്. 71 മത്സരങ്ങളിൽ നിന്നാണ് റൗഫ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യയ്ക്കായി 62 ട്വന്റി 20 മത്സരങ്ങൾ കളിച്ച അർഷ്ദീപ് ഇതുവരെ 98 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും അർഷ്ദീപാണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം മത്സരവും വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര വിജയം സ്വന്തമാക്കാൻ കഴിയും. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യൻ യുവനിര മികച്ച ഫോമിലാണെന്നതാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlights: Arshdeep Singh Needs 2 Wickets In 3rd T20I To Break Haris Rauf's World Record