'സൂര്യ, ഒരൽപ്പം പോലും സെൽഫിഷ് അല്ല'; മോശം പ്രകടനം കാര്യമാക്കേണ്ടതില്ലെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ

'സൂര്യകുമാർ നന്നായി കളിക്കുന്നുണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്'

dot image

ട്വന്റി 20 ക്രിക്കറ്റിൽ ഏതാനും മത്സരങ്ങളായി സൂര്യകുമാർ യാദവ് നടത്തുന്ന മോശം പ്രകടനം കാര്യമാക്കേണ്ടതില്ലെന്ന് ബാറ്റിങ് പരിശീലകൻ സീതാൻഷു കൊടക്ക്. ട്വന്റി 20 ക്രിക്കറ്റിൽ 200-225 സ്കോർ അടിക്കണമെന്ന് ലക്ഷ്യംവെച്ചാൽ പിന്നെ വിക്കറ്റ് കാത്തുസൂക്ഷിക്കാൻ താരങ്ങൾക്ക് കഴിയില്ല. ഒരൽപ്പം പോലും സെൽഫിഷ് ആയിട്ടല്ല സൂര്യകുമാർ കളിക്കുന്നത്. ഇക്കാര്യങ്ങളാണ് സൂര്യ തന്റെ സഹതാരങ്ങളോടും പറയുന്നത്. ചില മത്സരങ്ങളിൽ സൂര്യകുമാർ നന്നായി കളിക്കും, മറ്റ് ചിലതിൽ മോശം പ്രകടനമാകും. കൊടക്ക് പ്രതികരിച്ചു.

സൂര്യകുമാർ നന്നായി കളിക്കുന്നുണ്ടെന്ന് തന്നെയാണ് താൻ കരുതുന്നത്. എല്ലാ മത്സരങ്ങളിലും സൂര്യ മികച്ച പ്രകടനം നടത്തണമെന്ന് കരുതരുത്. ട്വന്റി 20 ക്രിക്കറ്റിൽ അതിവേ​ഗം റൺസ് സ്വന്തമാക്കാനാണ് ശ്രമിക്കേണ്ടത്. ചിലപ്പോൾ വേ​ഗത്തിൽ വിക്കറ്റ് നഷ്ടമാകും. അത് റൺസ് ഉയർത്താൻ ശ്രമിക്കുന്നതിന്റെ ഭാ​ഗമാണെന്നും ഇന്ത്യൻ ടീം ബാറ്റിങ് പരിശീലകൻ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് ഇന്നിം​ഗ്സുകളിലായി 38 റൺസ് മാത്രമാണ് സൂര്യകുമാർ യാദവിന്റെ സമ്പാദ്യം. രാജ്കോട്ടിൽ ഇം​ഗ്ലണ്ടിനെതിരായ മൂന്നാം മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ മോശം ഫോം ചർച്ചയാകുന്നത്. അതിനിടെ മൂന്നാം ട്വന്റി 20 വിജയിച്ച് ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

Content Highlights: Team India batting coach Sitanshu Kotak has backed Suryakumar in his recent struggle

dot image
To advertise here,contact us
dot image