ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യിൽ ഇന്ത്യൻ ടീമിൽ നിന്നും പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ബൗളിങ് പരിശീലകൻ മോണി മോർക്കൽ. നെറ്റ്സിൽ ഷമി മികച്ച ബൗളിങ് പ്രകടനം പുറത്തെടുക്കുന്നത് കാണുന്നുണ്ട്. അതിൽ ഇന്ത്യൻ ടീമിന് സന്തോഷമുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തിൽ ഷമിക്ക് അവസരം നൽകിയേക്കും. ഷമിയെ ഇന്ത്യൻ ടീമിന്റെ ഭാഗമാക്കുന്നതിൽ സന്തോഷമേയുളളുവെന്ന് മോർക്കൽ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങൾക്ക് ഷമിയുടെ അനുഭവ സമ്പത്ത് കരുത്ത് നൽകുന്നു. ഇന്ത്യൻ ടീമിനൊപ്പം ഷമിയുള്ളത് ഏറെ ഗുണം ചെയ്യുന്നുവെന്നും മോർക്കൽ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ മുഹമ്മദ് ഷമിക്ക് കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. മൂന്നാം മത്സരത്തിൽ കളത്തിലിറങ്ങിയെങ്കിലും മൂന്ന് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത താരം വിക്കറ്റൊന്നും വീഴ്ത്തിയില്ല. അപ്രതീക്ഷിതമായി നാലാം മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഷമിയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് താരം അവസാന മത്സരത്തിൽ കളിച്ചേക്കുമെന്ന സൂചനയുമായി ടീം ബൗളിങ് പരിശീലകൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: India coach provides crucial update on Mohammed Shami's place after sealing T20I series