ഒടുവിൽ ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോർഡ്. കാൽമുട്ടിനേറ്റ പരിക്കിൽ നിന്നും മോചിതനായ ഫഖർ സമാൻ ടീമിൽ തിരിച്ചെത്തി. യുവ ഓപണർ സയീം അയ്യൂബിനെ പരിക്ക് മൂലം ഒഴിവാക്കി. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക തുടങ്ങി ടീമുകൾക്കെതിരെ സെഞ്ച്വറി നേടിയ താരമാണ് സയീം അയൂബ്.
ടീമിനെ പ്രഖ്യാപിക്കാൻ ഐസിസി നൽകിയിരുന്ന സമയം കഴിഞ്ഞിരുന്നെങ്കിലും സയീം അയൂബിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയിരുന്നു പാക് ക്രിക്കറ്റ് ബോർഡ്. മുഹമ്മദ് റിസ്വാനാണ് ക്യാപ്റ്റൻ. ടീമിൽ 2017 ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ടീമിൽ നിന്നും മൂന്ന് കളിക്കാരുണ്ട്. ഫഖർ സമാൻ, ബാബർ അസം, ഫഹീം അഷ്‌റഫ് എന്നിവരാണ് മുമ്പ് ചാംപ്യൻസ് ട്രോഫി നേടിയ ടീമിലുള്ളവർ. ഫെബ്രുവരി 19 ന് കറാച്ചിയിൽ ന്യൂസിലാൻഡിനെതിരെയാണ് പാകിസ്താന്റെ ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരം. തുടർന്ന് ഫെബ്രുവരി 23 ന് ദുബായിൽ ഇന്ത്യയെയും തുടർന്ന് ഫെബ്രുവരി 27 ന് ബംഗ്ലാദേശിനെയും നേരിടും.
ടീം : മുഹമ്മദ് റിസ്വാൻ (ക്യാപ്റ്റൻ), ഫഖർ സമാൻ, ഉസ്മാൻ ഖാൻ, സൗദ് ഷക്കീൽ, ബാബർ അസം, കമ്രാൻ ഗുലാം, സൽമാൻ ആഘ, തയ്യബ് താഹിർ, ഫഹീം അഷ്‌റഫ്, ഖുഷ്ദിൽ ഷാ, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നയിൻ, അബ്ര ഹസ്‌നയിൻ.
Content Highlights: No Saim Ayub, Fakhar Zaman returns, Pakistan's squad for Champions trophy announced