കോഹ്‌ലിയുടെ തിരിച്ചുവരവില്‍ ഡല്‍ഹിക്ക് വിജയം; രഞ്ജിയില്‍ റെയില്‍വേസിനെ വീഴ്ത്തിയത് ഇന്നിങ്‌സിനും 19 റണ്‍സിനും

ഇന്നിങ്‌സ് വിജയമായതുകൊണ്ട് കോഹ്‌ലി രണ്ടാമതും ബാറ്റുചെയ്യാനിറങ്ങിയില്ല.

dot image

12 വര്‍ഷത്തിനുശേഷം സൂപ്പര്‍ താരം വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ ഡല്‍ഹിക്ക് വിജയം. റെയില്‍വേസിനെതിരായ മത്സരത്തില്‍ ഇന്നിങ്‌സിനും 19 റണ്‍സിനുമാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ആറ് റണ്‍സിന് കോഹ്‌ലി പുറത്തായെങ്കിലും ടീമിന് വിജയിക്കാനായത് ആശ്വാസമായി. ഇന്നിങ്‌സ് വിജയമായതുകൊണ്ട് കോഹ്‌ലി രണ്ടാമതും ബാറ്റുചെയ്യാനിറങ്ങിയില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റെയില്‍വേസിനെ ഡല്‍ഹി ആദ്യ ഇന്നിങ്‌സില്‍ 241 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ 374 റണ്‍സ് നേടിയ ഡല്‍ഹി 133 റണ്‍സ് ലീഡെടുത്തു. 99 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആയുഷ് ബദോനിയാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. നാലാമനായി ക്രീസിലെത്തി 15 പന്തില്‍ ആറ് റണ്‍സെടുത്ത കോഹ്‌ലിയെ ഹിമാന്‍ഷു സംഗ്വാന്‍ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു.

പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച റെയില്‍വേസ് 114 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശിവം ശര്‍മയാണ് ഡല്‍ഹിയുടെ നടുവൊടിച്ചത്. റെയില്‍വേസിന് വേണ്ടി 31 റണ്‍സ് നേടിയ മുഹമ്മദ് സെയ്ഫാണ് ടോപ് സ്‌കോറര്‍.

Content Highlights: Ranji Trophy: Virat Kohli’s Delhi beats Railways by an innings

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us