ട്വന്റി 20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന റെക്കോര്‍ഡാണ് റാഷിദ് സ്വന്തം പേരിലെഴുതിച്ചര്‍ത്തത്. 631 വിക്കറ്റുകളുമായാണ് റാഷിദ് റെക്കോര്‍ഡില്‍ മുന്‍ വിന്‍ഡീസ് ഓള്‍റൗണ്ടറും ഇതിഹാസ താരവുമായ ഡ്വെയ്ന്‍ ബ്രാവോയ്‌ക്കൊപ്പമെത്തിയത്.
Star spinner Rashid Khan has equaled former West Indies all-rounder Dwayne Bravo’s world record of taking most wickets in T20s 👏🏻🔥🏏
— InsideSport (@InsideSportIND) February 1, 2025
Mr. 6️⃣3️⃣1️⃣#RashidKhan #AfghanistanCricket #T20I #Insidesport #CricketTwitter pic.twitter.com/ewFxEjz3FP
എസ്എ 20 ടൂര്‍ണമെന്റില്‍ പ്രിട്ടോറിയ ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ എംഐ കേപ്ടൗണിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് റാഷിദ് ചരിത്രനേട്ടത്തിലെത്തിയത്. 25 റണ്‍സ് വഴങ്ങിയാണ് റാഷിദ് രണ്ട് വിക്കറ്റ് നേടിയത്. അടുത്ത മത്സരത്തില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ റെക്കോര്‍ഡില്‍ റാഷിദ് ഒന്നാമതെത്തും.
582 മത്സരങ്ങളില്‍ നിന്ന് 546 ഇന്നിങ്‌സുകള്‍ പന്തെറിഞ്ഞാണ് ബ്രാവോ 631 വിക്കറ്റ് നേട്ടത്തിലെത്തിയത്. എന്നാല്‍ ഇതേ നാഴികക്കല്ല് പിന്നിടാന്‍ റാഷിദിന് വേണ്ടിവന്നത് 460 മത്സരങ്ങളും 456 ഇന്നിങ്‌സുകളുമായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, മേജര്‍ ലീഗ് ക്രിക്കറ്റ്, എസ്എ20 എന്നിങ്ങനെ ലോകമെമ്പാടുമുള്ള ലീഗുകളില്‍ വ്യത്യസ്ത ടീമുകളുടെ നിര്‍ണായക താരമാണ് റാഷിദ് ഖാന്‍.
Content Highlights: Rashid Khan becomes joint-highest wicket taker in T20 cricket, equals Dwayne Bravo