‍'ഞങ്ങൾ ഒരുമിച്ച് കളിക്കുന്നവർ, ​​ഗില്ലുമായും ജയ്സ്വാളുമായും മത്സരമില്ല' അഭിഷേക് ശർമ

'ഞങ്ങൾക്കെല്ലാവർക്കും ഒരു സ്വപ്നം മാത്രമാണുള്ളത്'

dot image

ഇന്ത്യൻ ക്രിക്കറ്റിലെ സഹതാരങ്ങളായ ശുഭ്മൻ ​ഗില്ലുമായും യശസ്വി ജയ്സ്വാളുമായും തനിക്ക് മത്സരമില്ലെന്ന് അഭിഷേക് ശർമ. എല്ലാവര്‍ക്കും ഒരു സ്വപ്നം മാത്രമാണ് ഉള്ളതെന്നും ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനേക്കാള്‍ വലിയ നേട്ടങ്ങള്‍ തങ്ങള്‍ക്കില്ലെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

"കഴിഞ്ഞ ദിവസം ജയ്സ്വാളിനെയും ​ഗില്ലിനെയും ഞാൻ കണ്ടിരുന്നു. അണ്ടർ 16 ക്രിക്കറ്റ് മുതൽ ഞങ്ങൾ ഒരുമിച്ച് കളിക്കുന്നവരാണ്. ഞങ്ങൾക്കെല്ലാവർക്കും ഒരു സ്വപ്നം മാത്രമാണുള്ളത്. ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിലും വലിയ നേട്ടങ്ങൾ വേറെയില്ല." അഭിഷേക് ശർമ ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20യ്ക്ക് ശേഷം പറഞ്ഞു.

ഇന്ത്യൻ ടീമിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പരിശീലകൻ ​ഗൗതം ​ഗംഭീറും നൽകുന്ന പിന്തുണയെക്കുറിച്ചും അഭിഷേക് സംസാരിച്ചു. ഈ ടീമിലെ ഏത് താരത്തോടും നിങ്ങൾക്ക് ചോദിക്കാം. വളരെ കുറച്ച് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഞാൻ പരിശീലനത്തിനായി വലിയ സമയം ചെലവഴിക്കുന്നു. ടീം പരിശീലകനും ക്യാപ്റ്റനും വലിയ പിന്തുണയാണ് നൽകുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മോശമായാലും ഇരുവരുടെയും പിന്തുണ ഇന്ത്യൻ ടീമിന് ​ഗുണം ചെയ്യുന്നു. അഭിഷേക് വ്യക്തമാക്കി.

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20യിൽ അഭിഷേക് ശർമ 54 പന്തിൽ 135 റൺസാണ് നേടിയത്. ഏഴ് ഫോറുകളും 13 സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. 250.00 ആണ് സ്ട്രൈക്ക് റേറ്റ്. മത്സരത്തിൽ ഇന്ത്യ 150 റൺസിന് വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ട് ഇന്നിം​ഗ്സ് 10.3 ഓവറിൽ 97 റൺസിൽ അവസാനിച്ചു.

Content Highlights: Abhishek Sharma states no competition between him and Jaiswal, Gill as well

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us