ദിമുക്ത് കരുണരത്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു; കളം വിടുന്നത് നിർണായക നേട്ടത്തോടെ

ഒരു ദശാബ്ദമാായി ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കൻ ഓപണറായി നിർണായക പ്രകടനങ്ങളായിരുന്നു കരുണരത്നെ നടത്തിയിരുന്നത്

dot image

ശ്രീലങ്കൻ ക്രിക്കറ്റ് താരവും മുൻ നായകനുമായ ദിമുക്ത് കരുണരത്നെ കളി മതിയാക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റോടെ താരം അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കും. കരിയറിലെ 100-ാം ടെസ്റ്റാണ് ഫെബ്രുവരി ആറിന് ആരംഭിക്കുന്ന അവസാന മത്സരത്തിൽ ലങ്കൻ താരം കളിക്കുക.

2011ലാണ് ശ്രീലങ്കൻ ക്രിക്കറ്റിൽ കരുണരത്നെ അരങ്ങേറ്റം കുറിച്ചത്. ഏകദിന ക്രിക്കറ്റിൽ 50 മത്സരങ്ങളിൽ നിന്ന് 1,316 റൺസാണ് താരത്തിന്റെ സമ്പാദ്യം. 2012ൽ ടെസ്റ്റ് ടീമിലും കരുണരത്നെ അരങ്ങേറ്റം കുറിച്ചു. ഒരു ദശാബ്ദമായി ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കൻ ഓപണറായി നിർണായക പ്രകടനങ്ങളായിരുന്നു കരുണരത്നെ നടത്തിയിരുന്നത്. എന്നാൽ സമീപകാലത്തെ മോശം പ്രകടനമാണ് താരത്തെ വിരമിക്കൽ തീരുമാനത്തിലേക്കെത്തിച്ചത്.

നിലവിൽ 99 ടെസ്റ്റുകൾ ലങ്കയ്ക്കായി കളിച്ച കരുണരത്നെ 7,172 റൺസ് നേടിയിട്ടുണ്ട്. 16 സെഞ്ച്വറികളും 39 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഇതുവരെ ആറ് താരങ്ങൾ മാത്രമാണ് ലങ്കയ്ക്കായി 100 ടെസ്റ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്. 149 ടെസ്റ്റുകളിൽ ശ്രീലങ്കയെ പ്രതിനിധാനം ചെയ്ത മഹേല ജയവർധനെയാണ് ഇവരിൽ മുന്നിൽ. കുമാർ സം​ഗക്കാര 134 മത്സരങ്ങളിലും മുത്തയ്യ മുരളീധരൻ 132 ടെസ്റ്റുകളിലും ലങ്കയ്ക്കായി കളത്തിലെത്തി. ഏയ്ഞ്ചലോ മാത്യൂസ് 117 ടെസ്റ്റുകളിലും ചാമിന്ദ വാസ് 111 ടെസ്റ്റുകളിലും സന്നത് ജയസൂര്യ 110 ടെസ്റ്റുകളിലും കളിച്ചിട്ടുണ്ട്.

Content Highlights: Dimuth Karunaratne to retire from international cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us