രോഹിത് ശർമയുടെ കരിയറിൽ ബിസിസിഐ തീരുമാനമെടുക്കാൻ ഒരുങ്ങുന്നതായി സൂചന. ചാംപ്യൻസ് ട്രോഫിക്ക് ശേഷം ഭാവി സംബന്ധിച്ച് വ്യക്തതവരുത്തണമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ബി സി സി ഐ അറിയിച്ചതായി റിപ്പോര്‍ട്ട്. 2027 ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും മുന്നില്‍ കണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ നടപടി. നിലവില്‍ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഇന്ത്യയെ രോഹിത്താണ് നയിക്കുന്നത്.
എന്നാൽ ഏകദിന ലോക്കപ്പ് നടക്കുന്ന 2027 വരെ രോഹിത്തിനെ ആ സ്ഥാനത്ത് നിലനിർത്താൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ ദീർഘ കാല പദ്ധതി മുന്നിൽ കണ്ട് ബിസിസിഐ ഇന്ത്യൻ ടീമിൽ അഴിച്ചുപണി നടത്തിയേക്കും. അതേസമയം ടീമിലെ മറ്റൊരു മുതിര്‍ന്ന താരമായ വിരാട് കോഹ്‌ലിയുടെ കാര്യത്തില്‍ കുറച്ചുകൂടി കാത്തിരിക്കാമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. നിലവിൽ രോഹിത്തിന് 37 വയസ്സും കോഹ്‌ലിക്ക് 36 വയസ്സുമാണ്.
കഴിഞ്ഞ സെലക്ഷന്‍ മീറ്റിങ്ങില്‍ തന്നെ സെലക്ടര്‍മാരും ബോര്‍ഡ് അംഗങ്ങളും രോഹിത്തുമായി ചര്‍ച്ച നടത്തിയിരുന്നു. രോഹിത് ഒഴിഞ്ഞാല്‍ ടെസ്റ്റ് ക്യാപ്റ്റനായി പേസര്‍ ജസ്പ്രീത് ബുംമ്രയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ താരത്തിന്റെ ഫിറ്റ്‌നസാണ് ആശങ്ക സൃഷ്ടിക്കുന്നത്. താരത്തിന് അമിത ഭാരം നൽകരുതെന്ന് മുൻ താരങ്ങളും നിർദേശം ഉയർത്തിയിരുന്നു.
ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍ എന്നിവരേയും ഏകദിന- ടെസ്റ്റ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഏതായാലും ചാംപ്യൻസ് ട്രോഫിയിലെ പ്രകടനം രോഹിത്തിന്റെ ക്യാപ്റ്റൻസി സ്ഥാനത്തിൽ മാത്രമല്ല, ടീമിലെ സ്ഥാനത്തിനും നിർണ്ണായകമാകും.
Content Highlights: BCCI informs Rohit Sharma he must decide his future after Champions Trophy Virat Kohli just escaped