ICCയുടെ ഒറിജിനൽ റേറ്റിങ് ഉണ്ടാകുമ്പോൾ എന്തിനാണ് PR റേറ്റിങ്!; ടി 20 റാങ്കിങ്ങിൽ ഇന്ത്യയുടെ 'ചക്രവർത്തി' വരുൺ

ഐസിസിയുടെ പുതിയ ടി 20 റാങ്കിങ് പുറത്ത് വന്നപ്പോൾ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുണ്‍ ചക്രവര്‍ത്തി

dot image

ഐസിസിയുടെ പുതിയ ടി 20 റാങ്കിങ് പുറത്ത് വന്നപ്പോൾ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുണ്‍ ചക്രവര്‍ത്തി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 14 വിക്കറ്റുമായി പരമ്പരയുടെ താരമായ വരുണ്‍ 705 റേറ്റിംഗ് പോയന്‍റുമായി മൂന്നാമതെത്തി. ഇതേ റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് രണ്ടാമതും 707 റേറ്റിംഗ് പോയന്‍റുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ അക്കീല്‍ ഹൊസൈന്‍ ഒന്നാമതുമാണ്. വെറും രണ്ട് റേറ്റിംഗ് പോയിന്റിനാണ് താരത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്.

ഇന്ത്യയുടെ രവി ബിഷ്ണോയ് നാല് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ അര്‍ഷ്ദീപ് സിംഗ് ഒരു സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്തായി. അക്സര്‍ പട്ടേല്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി പതിമൂന്നാമതാണ്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാണ് ഒന്നാമത്.

33 വയസ്സുകാരനായ വരുൺ ഏറെ വൈകിയാണ് ഇന്ത്യൻ ടീമിലെത്തിയത്. എന്നാൽ ടീമിലെത്തിയത് മുതൽ താരം മിന്നും പ്രകടനങ്ങളുമായി കളം നിറഞ്ഞു. 18 ടി 20 മത്സരത്തിൽ നിന്ന് 33 വിക്കറ്റുകൾ നേടി. നേരത്തെ ആഭ്യന്തര പ്രകടനങ്ങളും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിലേക്ക് തഴയപ്പെട്ട വരുൺ തനിക്ക് പിആർ ടീമുണ്ടായിരുന്നുവെങ്കിൽ താൻ ഇന്ത്യൻ ടീമിൽ എത്തുമായിരുന്നു എന്ന പരാമർശം നടത്തിയിരുന്നു. ഇപ്പോഴിതാ കിട്ടിയ അവസരം മുതലാക്കി താരം ഇതിനെല്ലാം മറുപടി പറയുകയാണ് വരുണ്‍.

Content Highlights:Varun Chakravarthy big achievement in icc t20 ranking

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us