ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിന് മുൻപായി ടീം ഓസ്‌ട്രേലിയയ്ക്ക് വന്‍ തിരിച്ചടി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ടൂര്‍ണമെന്റ് നഷ്ടമായേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കണങ്കാലിന് പരിക്കേറ്റതാണ് സൂപ്പർ താരത്തിന് തിരിച്ചടിയായിരിക്കുന്നത്.
🚨 PAT CUMMINS SET TO MISS 2025 CHAMPIONS TROPHY. 🚨
— Mufaddal Vohra (@mufaddal_vohra) February 5, 2025
- Steven Smith or Travis Head could lead Australia. (Espncricinfo). pic.twitter.com/E1Zi8dpwca
പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡാണ് കമ്മിൻസിന്റെ പങ്കാളിത്തം സംശയത്തിലാണെന്ന് വ്യക്തമാക്കിയത്. കമ്മിന്‍സിന് പകരം സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരില്‍ ഒരാള്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസീസ് ടീമിനെ നയിക്കാനാണ് സാധ്യത. പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന മറ്റൊരു പേസര്‍ ജോഷ് ഹേസല്‍വുഡിനും ചാംപ്യന്‍സ് ട്രോഫി നഷ്ടമായേക്കുമെന്നും ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് സ്ഥിരീകരിച്ചു.
- Mitchell Marsh (ruled out).
— Mufaddal Vohra (@mufaddal_vohra) February 5, 2025
- Josh Hazlewood (set to miss).
- Pat Cummins (set to miss).
AUSTRALIA AT THE 2025 CHAMPIONS TROPHY...!!! 🏆 pic.twitter.com/VY6R4jVlbd
പരിക്കിൽ നിന്ന് ഇനിയും മുക്തനാവാത്ത മിച്ചല്‍ മാര്‍ഷിന്റെ സേവനവും ഓസ്ട്രേലിയയ്ക്ക് നഷ്ടമാകും. മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്ററെ ഓസീസ് പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്യൂ വെബ്സ്റ്റർ ഇതുവരെ ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല. നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഓസ്‌ട്രേലിയന്‍ സംഘം. ലങ്കയ്ക്കെതിരായ ടീമിലും കമ്മിന്‍സ് ഇല്ല. കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്.
Content Highlights: Big Blow For Australia Ahead Of Champions Trophy 2025, Pat Cummins Set To Be Ruled Out