![search icon](https://www.reporterlive.com/assets/images/icons/search.png)
അരങ്ങേറ്റത്തിൽ തുടക്കത്തിലെ ഓവറിൽ നാണക്കേടിന്റെ റെക്കോർഡാണ് തന്റെ പേരിലെഴുതിച്ചേർത്തതെങ്കിൽ ഇന്നിങ്സ് അവസാനിച്ചപ്പോൾ ഹീറോയുടെ പരിവേഷത്തോടെയാണ് ഹർഷിത് റാണ ഡ്രെസിങ് റൂമിലേക്ക് തിരിച്ചുകയറിയത്. തുടക്കത്തിൽ ഫിൽ സാൾട്ട് അടിച്ചുപരത്തിയപ്പോൾ, 26 റൺസാണ് ആ റാണ ഓവറിൽ പിറന്നത്.
ഇതോടെ അരങ്ങേറ്റ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന അരങ്ങേറ്റ ഇന്ത്യൻ ബോളറായി നാണക്കേടിന്റെ റെക്കോർഡാണ് ഹർഷിത്തിന് നേരിടേണ്ടി വന്നത്. ഇതിനു മുമ്പ് ഇഷാന്ത് ശർമ (30 റൺസ്) ക്രുനാൽ പാണ്ഡ്യ (28 റൺസ്) എന്നിവരാണ് ഹർഷിത്തിനേക്കാൾ അന്താരാഷ്ട്രമത്സരത്തിൽ റൺസ് വഴങ്ങിയ ബോളർമാർ.
എന്നാൽ തൊട്ടടുത്ത സ്പെല്ലിൽ മനോഹരമായി തിരിച്ചുവന്ന് റാണ തന്റെ അരങ്ങേറ്റം മോശമല്ലാതാക്കി മാറ്റി. 29 പന്തില്‍ ആറ് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത ഡക്കറ്റിനെ ഹര്‍ഷിത് ജയ്‌സ്വാളിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് ഹാരി ബ്രൂക്കിനെ പൂജ്യത്തിനും ലിവിങ് സ്റ്റണെ 5 റൺസ് ഉള്ളപ്പോഴും ഹർഷിത് മടക്കി. ഇതോടെ ടെസ്റ്റിലും ടി20 യിലും ഏകദിനത്തിലും അരങ്ങേറ്റത്തിൽ 3 വിക്കറ്റ് നേട്ടം കൊയ്യാൻ ഹർഷിതിന് കഴിഞ്ഞു. ഓസീസിനെതിരെ പെർത്തിലും ഇംഗ്ലണ്ടിനെതിരെ പൂനെയിലും ഇപ്പോൾ നാഗ്പൂരിലും ഇതാ മൂന്ന് വിക്കറ്റ് നേട്ടവുമായി തിളങ്ങി നിൽക്കുകയാണ്.
content highlights: Harshit Rana becomes the first Indian bowler to take 3 wickets on his debut in all three formats