600 വിക്കറ്റും 6000 റണ്‍സും; കപില്‍ ദേവടക്കമുള്ള എലീറ്റ് ലിസ്റ്റില്‍ കസേര വലിച്ചിട്ട് സര്‍ രവീന്ദ്ര ജഡേജ!

ഇംഗ്ലണ്ടിനെതിരെ ഒന്‍പത് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്

dot image

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ‌‌‌അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 വിക്കറ്റെന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഒന്‍പത് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. മൂന്നാം വിക്കറ്റ് വീഴ്ത്തിയപ്പോഴാണ് ജഡേജ രാജ്യാന്തര ക്രിക്കറ്റില്‍ 600 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ടത്.

രാജ്യാന്തര ക്രിക്കറ്റില്‍ 600 വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യക്കാരനാണ് ജഡേജ. അനില്‍ കുംബ്ലെ (953), രവിചന്ദ്രന്‍ അശ്വിന്‍ (765), ഹര്‍ഭജന്‍ സിം​ഗ് (707), കപില്‍ ദേവ് (687) എന്നിവരാണ് ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റില്‍ 600 വിക്കറ്റില്‍ കൂടുതല്‍ നേടിയിട്ടുള്ള മറ്റു താരങ്ങള്‍.

ഇതോടെ മറ്റൊരു അപൂർവ നേട്ടവും ജഡേജയെ തേടിയെത്തിയിരിക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റിൽ 600 വിക്കറ്റും 6000 റൺസും നേടുന്ന ആറാമത്തെ താരമെന്ന റെക്കോർഡും ജഡേജ സ്വന്തം പേരിലെഴുതി ചേർത്തു. കപിൽ ദേവടക്കമുള്ള സൂപ്പർ താരങ്ങൾ ഉൾ‌പ്പെടുന്ന എലീറ്റ് ലിസ്റ്റിലാണ് ജഡേജ ഇടം പിടിച്ചത്. കപിൽ ദേവ്, വസീം അക്രം, ഷോൺ പൊള്ളോക്ക്, ഡാനിയൽ വെട്ടോറി, ഷാക്കിബ് അൽ ഹസൻ എന്നീ താരങ്ങളാണ് ജഡേജയ്ക്ക് മുൻപ് 600 വിക്കറ്റും 6000 റൺസും നേടിയ താരങ്ങൾ.

198 ഏകദിനങ്ങളില്‍ നിന്ന് 223 വിക്കറ്റുകളാണ് ജഡേജയുടെ പേരിലുള്ളത്. ടെസ്റ്റില്‍ 80 മത്സരങ്ങളില്‍ നിന്ന് 323 വിക്കറ്റുകളും ടി20 യില്‍ 74 മത്സരങ്ങളില്‍ നിന്ന് 54 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 1000 റണ്‍സ്, 100 വിക്കറ്റ്, 50 ക്യാച്ച് എന്നിങ്ങനെയുള്ള അപൂര്‍വ നേട്ടവും ജഡേജയുടെ പേരിലുണ്ട്.

Content Highlights: Ravindra Jadeja completes 600 international wickets, becomes second Indian after Kapil Dev to unlock rare milestone

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us