കോഹ്‌ലി ഇല്ല; ജയ്‌സ്വാളിനും റാണയ്ക്കും അരങ്ങേറ്റം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബൗളിങ്

ടോസ് നേടിയ സന്ദർശകർ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു

dot image

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സന്ദർശകർ ബാറ്റിങ് തിരഞ്ഞെടുത്തു. സൂപ്പർ താരം വിരാട് കോഹ്‌ലി ഇന്ന് ഇന്ത്യക്കായി കളിക്കുന്നില്ല. കഴിഞ്ഞ ദിവസം കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതിനാലാണ് വിരാട് ഇന്നത്തെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി.

അതേസമയം രണ്ട് താരങ്ങള്‍ ഇന്ത്യക്കായി ഇന്ന് ഏകദിന അരങ്ങേറ്റം നടത്തുന്നുണ്ട്. ഓപ്പണര്‍ യശസ്വി ജയ്സ്വാളും പേസര്‍ ഹര്‍ഷിത് റാണയുമാണ് ഇന്ത്യക്കായി ഇന്ന് അരങ്ങേറുന്നത്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് ഇന്ന് അവസരം നല്‍കിയിട്ടില്ല.

രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഇന്ത്യൻ ടീമിലെ സ്പിന്നര്‍മാര്‍. പേസറായി മുഹമ്മദ് ഷമിക്കൊപ്പം ഹര്‍ഷിത് റാണ കളിക്കുമ്പോള്‍ അര്‍ഷ്ദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ റിഷഭ് പന്ത് പുറത്തായി.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബേഥൽ, ബ്രൈഡൺ കാഴ്സ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി.

Content Highlights: no virat, two freshers , eleven for india vs england in first odi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us