വെല്‍ഡണ്‍ മേറ്റ്‌സ്! കളിക്കാനിറങ്ങിയില്ലെങ്കിലും 'കിങ്' കോഹ്‌ലി ഹാപ്പി മൂഡിലാണ്, വൈറലായി ചിത്രങ്ങൾ

ഇപ്പോള്‍ മത്സരത്തിന് ശേഷം സന്തോഷവാനായിരിക്കുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

dot image

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം ആഘോഷമാക്കി വിരാട് കോഹ്‌ലി. പരിക്ക് കാരണം കോഹ്‌ലിക്ക് നാഗ്പൂരില്‍ നടന്ന മത്സരം നഷ്ടമായിരുന്നു. എങ്കിലും സഹതാരങ്ങള്‍ക്ക് പിന്തുണ നല്‍കി കോഹ്‌ലി സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ മത്സരത്തിന് ശേഷം സന്തോഷവാനായിരിക്കുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞ് വരുന്ന സഹതാരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയേയും രവീന്ദ്ര ജഡേജയേയും ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന വിരാട് കോഹ്‌ലിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ടീമംഗങ്ങളുടെ ബന്ധത്തിന്റെ ഉറപ്പാണ് ഈ ചിത്രം സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനൊപ്പം മുൻ ഇംഗ്ലീഷ് നായകൻ കെവിൻ പീറ്റേഴ്സനൊപ്പവും കോഹ്ലി രസകരമായ നിമിഷങ്ങൾ പങ്കുവെക്കുന്നുണ്ട്.

ടോസിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിരാട് കോഹ്‌ലി ഇല്ലെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതിനാലാണ് വിരാട് ഇന്നത്തെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. വിരാടിന്റെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ക്ക് ഇലവനില്‍ അവസരമൊരുങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ ഫിഫ്റ്റിയടിച്ച് ശ്രേയസ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു.

അതേസമയം ശ്രേയസ് അയ്യര്‍ക്ക് (59) പുറമെ ശുഭ്മാന്‍ ഗില്ലിന്റെയും (87) അക്‌സര്‍ പട്ടേലിന്റെയും (51) അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ആണ് മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയത്. നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.

Content Highlights: Injured Virat Kohli All Smiles With Hardik Pandya And Ravindra Jadeja After India's Win, Picture Goes Viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us