ചരിത്രം കുറിച്ച് അലക്സ് ക്യാരി; ഏഷ്യയിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഓസീസ് വിക്കറ്റ് കീപ്പർ

ടെസ്റ്റ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി അതിവേ​ഗത്തിലായിരുന്നു ക്യാരി റൺസുയർത്തിയത്.

dot image

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരി. ടെസ്റ്റ് ക്രിക്കറ്റിൽ ഏഷ്യയിൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഓസ്ട്രേലിയൻ ബാറ്ററായിരിക്കുകയാണ് ക്യാരി. മുമ്പ് ആദം ​ഗിൽക്രിസ്റ്റ് മാത്രമാണ് ഓസ്ട്രേലിയയ്ക്കായി ഏഷ്യയിൽ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ. കരിയറിൽ നാല് സെഞ്ച്വറികൾ ​ഗിൽക്രിസ്റ്റ് ഏഷ്യയിൽ നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ അലക്സ് ക്യാരിയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ടെസ്റ്റ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി അതിവേ​ഗത്തിലായിരുന്നു ക്യാരി റൺസുയർത്തിയത്. 156 പന്തിൽ 13 ഫോറും രണ്ട് സിക്സും സഹിതം 139 റൺസുമായി അലക്സ് ക്യാരി ക്രീസിൽ തുടരുകയാണ്. 120 റൺസുമായി സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിൽക്കുക​യാണ്. 239 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സറും സഹിതമായിരുന്നു സ്മിത്തിന്റെ നേട്ടം. ഇരുവരും ചേർന്ന പിരിയാത്ത നാലാം വിക്കറ്റിൽ ഇതുവരെ 239 റൺസ് പിറന്നുകഴിഞ്ഞു.

രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 330 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ 73 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയ ഇതുവരെ നേടിയിരിക്കുന്നത്. നേരത്തെ ആദ്യ ഇന്നിം​ഗ്സിൽ ശ്രീലങ്ക 257 റൺസിൽ എല്ലാവരും പുറത്തായിരുന്നു. പുറത്താകാതെ 85 റൺസെടുത്ത കുശാൽ മെൻഡിസും 74 റൺസ് നേടിയ ദിനേശ് ചാന്ദിമാലുമാണ് ലങ്കൻ നിരയ്ക്ക് കരുത്തായത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്, മാത്യു കുനെമാൻ, നഥാൻ ലിയോൺ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Alex Carey becomes 2nd Australian wicketkeeper to hit Test hundred in Asia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us