മോശം പ്രകടനം ആരായാലും ചോദ്യം ചെയ്യും, രോഹിത് ഫോം മെച്ചപ്പെടുത്തണം; ഹിറ്റ്മാനെക്കുറിച്ച് അശ്വിൻ

'രോഹിത് ശർമയുടെ ബാറ്റിങ് കാണുന്ന ഏതൊരാളും അയാളുടെ മോശം പ്രകടനം ചോദ്യം ചെയ്യും'

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ മോശം പ്രകടനത്തിൽ പ്രതികരണവുമായി മുൻ താരം രവിചന്ദ്രൻ അശ്വിൻ. സമീപകാലത്തെ രോഹിത് ശർമയുടെ മോശം ഫോം നിരാശപ്പെടുത്തുന്നതാണ്, പ്രത്യേകിച്ചും അയാളുടെ മുൻകാല റെക്കോർഡുകൾ നോക്കുമ്പോൾ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രോഹിത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളതിനാൽ ടീമിൽ തുടരാൻ രോഹിത് ആ​ഗ്രഹിക്കുന്നു. എന്നാൽ മോശം പ്രകടനം നടത്തിയാൽ ആളുകൾ ചോദ്യം ചെയ്യും. രവിചന്ദ്രൻ അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

രോഹിത് ശർമയുടെ ബാറ്റിങ് കാണുന്ന ഏതൊരാളും അയാളുടെ മോശം പ്രകടനം ചോദ്യം ചെയ്യും. അതിനെ തടയാൻ ആർക്കും കഴിയില്ല. ചോദ്യങ്ങളെ തടയണമെങ്കിൽ മികച്ച പ്രകടനം നടത്തണം. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ രോഹിത് ശർമയുടെ അവസ്ഥ അറിയാം. അയാളുടെ മാനസികാവസ്ഥ പോലും ഇപ്പോൾ മോശമാകും. രോഹിത് ഈ പരമ്പരയിൽ സെഞ്ച്വറി നേടാനായി പ്രാർത്ഥിക്കുന്നു. രവിചന്ദ്രൻ അശ്വിൻ വ്യക്തമാക്കി. ‌

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഏഴ് പന്തിൽ രണ്ട് റൺസ് മാത്രമാണ് ഇന്ത്യൻ നായകന് നേടാനായത്. എങ്കിലും മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചു. ശുഭ്മൻ ​ഗിൽ, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ എന്നിവരുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യൻ ടീമിന് രക്ഷയായത്.

Content Highlights: R Ashwin's advice to struggling Rohit Sharma: Can't stop questions without performance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us