വജ്രം പതിപ്പിച്ച 'ചാംപ്യന്‍സ് റിങ്'; ടി20 ലോകകപ്പ് ജേതാക്കള്‍ക്ക് അമൂല്യസമ്മാനം നല്‍കി ബിസിസിഐ

ഫെബ്രുവരി ഒന്നിന് നടന്ന വാര്‍ഷിക നമന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാക്കൾക്ക് പ്രത്യേക സമ്മാനം നല്‍കിയത്

dot image

ടി20 ലോകകപ്പ് 2024 ജേതാക്കളായ ഇന്ത്യന്‍ ടീമിന് വജ്ര മോതിരം സമ്മാനിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഫെബ്രുവരി ഒന്നിന് നടന്ന വാര്‍ഷിക നമന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാക്കൾക്ക് പ്രത്യേക സമ്മാനം നല്‍കിയത്. 'ചാംപ്യൻസ് റിങ്' എന്നുപേരിട്ട മോതിരത്തിന്റെ വീഡിയോ ബിസിസിഐ പുറത്തുവിടുകയും ചെയ്തിരുന്നു.

ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറുകളും മധ്യഭാഗത്ത് അശോക ചക്രവും ഉള്ളതാണ് മോതിരങ്ങള്‍. അശോക ചക്രത്തിന് ചുറ്റും 'ഇന്ത്യ ടി20 ലോക ചാമ്പ്യന്‍സ് 2024' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 'ടീം ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് ചാംപ്യന്‍സ് റിങ് നല്‍കി ആദരിച്ചപ്പോള്‍. വജ്രം എല്ലാ കാലത്തേക്കുമുള്ളതാണ്. ഈ വിജയവും കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളില്‍ മായാതെ നില്‍ക്കും. ഈ ഓര്‍മകള്‍ എക്കാലവും ഞങ്ങളുടെ ഉള്ളില്‍ അലയടിച്ചുകൊണ്ടേയിരിക്കും' എന്ന് മോതിരം വിതരണം ചെയ്യുന്ന വിഡിയോയ്ക്കൊപ്പം ബിസിസിഐ കുറിച്ചു.

നമന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ 15 അംഗ ടീമിലെ ഒമ്പത് താരങ്ങൾ പങ്കെടുത്തിരുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ ടി20 ലോകകപ്പ് ടീമില്‍ മലയാളി താരം സഞ്ജു സാംസണും അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയെ ഫൈനലില്‍ കീഴടക്കിയാണ് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചത്.

Content Highlights: BCCI Presents Special 'Champions Rings' To 2024 T20 World Cup-Winning Indian Team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us