![search icon](https://www.reporterlive.com/assets/images/icons/search.png)
2024ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിനെയും സൂര്യകുമാര്‍ യാദവിന്റെ നിര്‍ണായക ക്യാച്ചിനെയും കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായിരുന്നു സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിലെടുത്ത ക്യാച്ച്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ പന്തില്‍ ഡേവിഡ് മില്ലറെ പുറത്താക്കിയ ഈ ക്യാച്ചുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.
The match-winning catch by Suryakumar Yadav pic.twitter.com/qQpjGSDMtu
— Ashok Bijalwan अशोक बिजल्वाण 🇮🇳 (@AshTheWiz) June 29, 2024
ഹാര്‍ദിക് എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഫുള്‍ ടോസില്‍ വന്ന ഓവറിലെ ആദ്യ പന്ത് മില്ലര്‍ ആഞ്ഞടിച്ചു. സിക്‌സാണെന്ന് വിധിയെഴുതിയെങ്കിലും ലോംഗ് ഓഫില്‍ നിന്ന് സ്പ്രിന്റ് ചെയ്ത സൂര്യകുമാര്‍ അസാധ്യമായ രീതിയില്‍ ആ ക്യാച്ച് ബൗണ്ടറി ലൈനിന് അടുത്തുനിന്ന് കൈയിലൊതുക്കുകയായിരുന്നു. ഇപ്പോള്‍ ഐസിസിയുടെ പങ്കുവെച്ച വീഡിയോയില്‍ 2024 ടി20 ലോകകപ്പ് ഫൈനലില്‍ മത്സരത്തിന്റെ ഗതിയെ മാറ്റിമറിച്ച ക്യാച്ചും ആ നിമിഷവും വീണ്ടും അനുസ്മരിക്കുകയാണ് ഹാര്‍ദിക്.
'ബാര്‍ബഡോസില്‍ ഡ്രസ്സിങ് റൂമിന്റെ ഭാഗത്തേക്ക് വളരെ ശക്തമായ കാറ്റ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മില്ലര്‍ക്ക് എന്നെ അടിക്കണം എങ്കില്‍ അവനത് വലിച്ചടിക്കണം ആയിരുന്നു. അതിനേക്കാളേറെ മില്ലര്‍ അത് നഷ്ടപ്പെടുത്താനുള്ള സാധ്യതയായിരുന്നു ഉണ്ടായിരുന്നത്. അത് അറിയാവുന്നതുകൊണ്ടുതന്നെ വ്യക്തമായ പ്ലാനോടെയാണ് അവസാന ഓവറില്‍ പന്തെറിയാന്‍ ഞങ്ങള്‍ ഒരുങ്ങിയത്', ഹാർദിക് പറഞ്ഞു.
'രോഹിത് ശര്‍മ്മയും ഞാനും മത്സരം കഴിഞ്ഞ് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഞാന്‍ എറിഞ്ഞ പന്ത് വായുവില്‍ പറന്നുയര്‍ന്നപ്പോള്‍ അത് വെറും 30 യാര്‍ഡില്‍ ലാന്‍ഡ് ചെയ്യുമെന്നോ ഒരു ഫീല്‍ഡര്‍ ക്യാച്ച് ചെയ്യുമെന്നോ ഞാന്‍ ഉറപ്പിച്ചിരുന്നു. പക്ഷേ കാറ്റ് ശരിക്കും ഞങ്ങള്‍ക്ക് പ്രതികൂലമായി. അതോടെ പന്ത് ബൗണ്ടറി കടക്കുമെന്ന് ഞാന്‍ പേടിച്ചു. ഞാന്‍ നിശബ്ദമായി നില്‍ക്കുക ആയിരുന്നു. എന്നാല്‍ എവിടെ നിന്നോ സൂര്യകുമാര്‍ പറന്നിറങ്ങി വന്ന് ആ ക്യാച്ച് കൈപ്പിടിയിലൊതുക്കി. അത് അസാധ്യ ക്യാച്ചായിരുന്നു. അവന്‍ വളരെ കൂളായി അത് ചെയ്തു', ഹാർദിക് കൂട്ടിച്ചേർത്തു.
Content Highlights: Hardik Pandya revisits Suryakumar Yadav's iconic catch in final of 2024 T20 World Cup