ക്രിക്കറ്റ് കളിക്കണം, അതും ഫൈനൽ; വിവാഹം നാളത്തേയ്ക്ക് മാറ്റി ദക്ഷിണാഫ്രിക്കൻ താരം

30കാരനായ താരത്തിന് ടെസ്റ്റ് ക്രിക്കറ്റിനോടാണ് കൂടുതൽ താൽപ്പര്യം

dot image

ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിനെ തുടർന്ന് വിവാഹം നാളത്തേയ്ക്ക് മാറ്റി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് താരം ഡേവിഡ് ബെഡിങ്ഹാം. ഇന്ന് നിശ്ചയിച്ചിരുന്ന വിവാഹമാണ് ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് ടീം അം​ഗം കൂടിയായ ബെഡിങ്ഹാം നാളത്തേയ്ക്ക് മാറ്റിയിരിക്കുന്നത്. സീസണിൽ ഇതുവരെ 12 മത്സരങ്ങൾ കളിച്ച താരം 236 റൺസ് സ്കോർ ചെയ്തു. സൺറൈസേഴ്സിനായി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് ബെഡിങ്ഹാം.

30കാരനായ ബെഡിങ്ഹാമിന് ടെസ്റ്റ് ക്രിക്കറ്റിനോടാണ് കൂടുതൽ താൽപ്പര്യം. ദക്ഷിണാഫ്രിക്കയ്ക്കായി 12 ടെസ്റ്റുകൾ കളിച്ച താരം 645 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും താരം ഇതുവരെ നേടിയിട്ടുണ്ട്. ഏകദിന, ട്വന്റി 20 ടീമുകളിൽ താരം അരങ്ങേറിയിട്ടില്ല. ട്വന്റി 20 ക്രിക്കറ്റിനെ മനസിലാക്കുകയാണ് ദക്ഷിണാഫ്രിക്കൻ ലീ​ഗിലുടെ താൻ ലക്ഷ്യമിടുന്നതെന്ന് ബെഡിങ്ഹാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗിൽ മുംബൈ ഇന്ത്യൻസ് കേപ്ടൗണും സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പും തമ്മിലുള്ള ഫൈനൽ മത്സരം പുരോ​ഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് കേപ്ടൗൺ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തിട്ടുണ്ട്. 39 റൺസെടുത്ത കോണർ എസ്റ്റെർഹുയിസെൻ ആണ് കേപ്ടൗൺ നിരയിലെ ടോപ് സ്കോറർ. ഡെവാൾഡ് ബ്രിവീസ് 38 റൺസുമെടുത്തു.

Content Highlights: David Bedingham postponed his wedding by a day for the SA20 Final 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us