'കോഹ്‍ലി ആരോ​ഗ്യവാനാണ്, ആരെ കളിപ്പിക്കണമെന്ന് എനിക്ക് തീരുമാനിക്കാൻ കഴിയില്ല': സിതാൻഷു കൊടക്

രോഹിത് ശർമയുടെ ഫോമിൽ ആശങ്കയില്ലെന്നും ഇന്ത്യൻ ബാറ്റിങ് പരിശീലകൻ

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം വിരാട് കോഹ്‍ലി കളിക്കുമെന്ന് സൂചന നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റിങ് പരിശീലകൻ സിതാൻഷു കൊടക്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ആദ്യ മത്സരത്തിൽ കോഹ്‍ലി കളിച്ചിരുന്നില്ല. എന്നാൽ കോഹ്‍ലിയുടെ മടങ്ങിവരവിൽ ആർക്കാവും ടീമിൽ സ്ഥാനം നഷ്ടമാകുകയെന്ന കാര്യത്തിൽ കൊടക് വ്യക്തത വരുത്തിയില്ല. ടീമിൽ ആര് കളിക്കണമെന്നത് മുഖ്യപരിശീലകൻ ​ഗൗതം ​ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയുമാണ് തീരുമാനിക്കുന്നതെന്ന് കൊടക് പ്രതികരിച്ചു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിങ്ങിലെ മോശം ഫോമിനെക്കുറിച്ചും ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സംസാരിച്ചു. രോഹിത് ശർമയുടെ മോശം ഫോം ആശങ്കപ്പെടുത്തുന്നില്ല. ശ്രീലങ്കയിൽ മൂന്ന് ഏകദിനങ്ങളിൽ 56, 64, 35 എന്നിങ്ങനെ രോഹിത് സംഭാവന ചെയ്തിരുന്നു. അതിനർത്ഥം രോഹിത്തിന് 50 റൺസ് ശരാശരിയുണ്ടെന്നാണ്. 31 ഏകദിന സെ‍ഞ്ച്വറിയുള്ള താരത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഒരു താരം നന്നായി സ്കോർ ചെയ്യുമ്പോൾ അതിൽ ആരും സംസാരിക്കില്ല. എന്നാൽ മോശം ഫോം ചോദ്യങ്ങൾക്ക് കാരണമാകുന്നു. കൊടക് വ്യക്തമാക്കി.

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ രണ്ട് റൺസ് മാത്രമാണ് രോഹിത് ശർമയ്ക്ക് നേടാനായത്. ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലുമായി കഴിഞ്ഞ 16 ഇന്നിം​ഗ്സുകളിൽ രോഹിത് 166 റൺസ് മാത്രമാണ് നേടിയത്. ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് മുന്നിലുള്ളതിനാൽ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ തയ്യാറായിട്ടില്ല. നാളെ ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഫോമിലേക്ക് മടങ്ങിയെത്തുകയാണ് രോഹിത് ശർമയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

Content Highlights: Virat Kohli fit for second odi against Eng, confirms batting coach

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us