അവസാന 22 പന്തിൽ മാത്രം 63 റൺസ്; വെടിക്കെട്ട് വേ​ഗതയിൽ സെഞ്ച്വറിയുമായി ​ഗ്ലെൻ ഫിലിപ്സ്

ഷ​ഹീൻ ഷാ അഫ്രീദിയുടെ അവസാന ഓവറിൽ മാത്രം 23 റൺസ് പിറന്നു.

dot image

ഏകദിന ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറിയുമായി ന്യൂസിലാൻഡ് ബാറ്റർ ​ഗ്ലെൻ ഫിലിപ്സ്. 74 പന്തിൽ ആറ് ഫോറും ഏഴ് സിക്സറും സഹിതം ഫിലിപ്സ് 106 റൺസുമായി പുറത്താകാതെ നിന്നു. ഇതിൽ അവസാന 22 പന്തിൽ മാത്രം ഫിലിപ്സ് നേടിയത് 63 റൺസാണ്. ഷ​ഹീൻ ഷാ അഫ്രീദിയുടെ അവസാന ഓവറിൽ മാത്രം 23 റൺസ് പിറന്നു. 72 പന്തിൽ താരം സെഞ്ച്വറി നേട്ടവും പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിലിപ്സിന്റെ മൂന്നാം സെഞ്ച്വറിയാണ്. നേരത്തെ ട്വന്റി 20 ക്രിക്കറ്റിൽ ഫിലിപ്സ് രണ്ട് സെ‍ഞ്ച്വറികൾ നേടിയിരുന്നു.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്തു. ഫിലിപ്സിന് പുറമെ ഡാരൽ മിച്ചലും കെയ്ൻ വില്യംസണുമാണ് കിവീസ് നിരയിൽ തിളങ്ങിയത്. 84 പന്തിൽ രണ്ട് ഫോറും നാല് സിക്സും സഹിതം ഡാരൽ മിച്ചൽ 81 റൺസെടുത്തു. 89 പന്തിൽ ഏഴ് ഫോറിന്റെ സഹായത്തോടെ 58 റൺസാണ് വില്യംസണിന്റെ സമ്പാദ്യം.

തകർച്ചയോടെയാണ് ന്യൂസിലാൻഡ് ബാറ്റിങ് ആരംഭിച്ചത്. ആദ്യ ഓവറിൽ തന്നെ നാല് റൺസെടുത്ത വിൽ യങ്ങിനെ കിവീസിന് നഷ്ടമായി. 25 റൺസെടുത്ത രചിൻ രവീന്ദ്ര പുറത്താകുമ്പോൾ ന്യൂസിലാൻ‌ഡ് സ്കോർ രണ്ടിന് 39. മൂന്നാം വിക്കറ്റിൽ വില്യംസണും ഡാരൽ മിച്ചലും 95 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി. വില്യംസണ് പുറമെ ടോം ലാഥം റൺസൊന്നും എടുക്കാതെ പുറത്തായി. പാകിസ്താനായി ഷഹീൻ ഷാ അഫ്രീദി മൂന്ന് വിക്കറ്റെടുത്തു.

Content Highlights: Glenn Phillips brings up his maiden ODI century in style

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us