സെഞ്ച്വറി നേട്ടം തുടർന്ന് കരുൺ നായർ; ഇത്തവണ രഞ്ജിയിൽ തമിഴ്നാടിനെതിരെ

കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരെയും കരുൺ സെഞ്ച്വറി നേടിയിരുന്നു

dot image

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോം തുടർന്ന് കരുൺ നായർ. ഇത്തവണ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ തമിഴ്നാടിനെതിരെയാണ് കരുണിന്റെ സെഞ്ച്വറി നേട്ടം. 180 പന്തിൽ 100 റൺസുമായി കരുൺ ബാറ്റിങ് തുടരുകയാണ്. 14 ഫോറും ഒരു സിക്സറും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ആഭ്യന്തര ക്രിക്കറ്റ് കരിയറിലെ താരത്തിന്റെ 22-ാം സെഞ്ച്വറിയാണിത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരെയും കരുൺ സെഞ്ച്വറി നേടിയിരുന്നു.

മത്സരത്തിൽ ടോസ് നേടിയ വിദർഭ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ കരുൺ നായരാണ് വിദർഭ നിരയിലെ ടോപ് സ്കോറർ. ഡാനിഷ് മലേവർ 75 റൺസും മുൻ നിരയിൽ സംഭാവന ചെയ്തു. ആദ്യ ദിവസം മത്സരം അവസാനിക്കുമ്പോൾ വിദർഭ സംഘം ആറ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലാണ്.

വിജയ് ഹസാരെ ട്രോഫിയിലും വിദർഭയ്ക്കായി കരുൺ നായർ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. എട്ട് ഇന്നിം​ഗ്സുകളിൽ നിന്നായി 779 റൺസാണ് വിദർഭ നായകൻ കൂടിയായ കരുൺ അടിച്ചുകൂട്ടിയത്. അഞ്ച് സെ‍ഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. ടൂർണമെന്റിൽ രണ്ട് തവണ മാത്രമാണ് കരുണിനെ പുറത്താക്കാൻ എതിരാളികൾക്ക് സാധിച്ചത്.

Content Highlights: Karun Nair continues his peak form in domestic cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us