എവിടെ പോയാലും 'ആർസിബി' ചാന്‍റുകളാണ്; ഇന്ത്യയിലെ ആരാധകർ അതിശയിപ്പിച്ചെന്ന് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍

'കോഹ്‌ലിയെ പോലെയുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നത് അഭിമാനകരമായ കാര്യമാണ്'

dot image

ഇന്ത്യയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അവിശ്വസനീയമായ ആരാധക പിന്തുണയെ കുറിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ജേക്കബ് ബെതല്‍. ഐപിഎല്‍ താരലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു 2.60 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമായ ജേക്കബ് ബെതല്‍ നിലവില്‍ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ പരമ്പരയ്ക്ക് വേണ്ടി ഇന്ത്യയിലാണുള്ളത്. പരമ്പരയിലെ മത്സരങ്ങള്‍ക്ക് വേണ്ടി എവിടെ പോയാലും ആര്‍സിബി ആരാധകരുടെ അചഞ്ചലമായ സ്‌നേഹവും പിന്തുണയും ലഭിക്കുന്നുണ്ടെന്നാണ് ബെതല്‍ ആവേശത്തോടെ വെളിപ്പെടുത്തിയത്.

ആര്‍സിബി മികച്ച ഫ്രാഞ്ചൈസാണ്. എനിക്ക് ഒരുപാട് സ്‌നേഹമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തില്‍ പോയാലും ഞാന്‍ പിച്ചിലേക്ക് കയറുമ്പോള്‍ തന്നെ ആരാധകര്‍ 'ആര്‍സിബി ആര്‍സിബി' എന്ന് ചാന്റ് ചെയ്യാറുണ്ട്. എപ്പോഴും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

നാഗ്പൂരില്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തിലാണ് 21കാരനായ ബെതല്‍ ആദ്യമായി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാണുന്നത്. കോഹ്‌ലിയെ പോലെയുള്ള ആര്‍സിബി താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും ജേക്കബ് ബെതല്‍ സംസാരിച്ചു. 'കോഹ്‌ലിയെ പോലെയുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നത് അഭിമാനകരമായ കാര്യമാണ്', ബെതല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎല്ലിന്റെ വരും സീസണില്‍ ആര്‍സിബി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളിലൊരാളാണ് ജേക്കബ് ബെതല്‍. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലും ഇംഗ്ലണ്ട് ടെസ്റ്റിലുമടക്കം മിന്നും പ്രകടനം കാഴ്ച വെച്ചാണ് ബെതല്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെത്തിയത്. നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി അര്‍ധ സെഞ്ച്വറി (51) നേടിയ ബെതല്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

Content Highlights: They always chant RCB! RCB!: Jacob Bethell overwhelmed by massive support in India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us