![search icon](https://www.reporterlive.com/assets/images/icons/search.png)
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. രണ്ടാം ടെസ്റ്റിൽ ഒൻപത് വിക്കറ്റിന് ലങ്കയെ തകർത്താണ് കങ്കാരുപ്പട പരമ്പര 2-0ത്തിന് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് ഇന്ന് വെറും 231ന് അവസാനിച്ചിരുന്നു. 75 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
Australia's first series sweep in Asia in almost two decades! #SLvAUS @ARamseyCricket's report from Galle: https://t.co/aZL7gxNJ8t pic.twitter.com/ONkkYehVm5
— cricket.com.au (@cricketcomau) February 9, 2025
54 റണ്‍സ് മാത്രം ലീഡുമായി 211-8 എന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സിൽ 231 റണ്‍സിന് ഓൾഔട്ടായി. ശ്രീലങ്കയ്ക്ക് വേണ്ടി പൊരുതിയ കുശാല്‍ മെന്‍ഡിസിനെ (50) സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ച് നഥാന്‍ ലിയോൺ നാലാം ദിനം ലങ്കക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. ലഹിരു കുമാരയെ (9) ബ്യൂ വെബ്സ്റ്റർ ബൗൾഡൗക്കിയതോടെ ലങ്കൻ ഇന്നിങ്സ് അവസാനിച്ചു. ഓസീസിനായി നഥാന്‍ ലിയോണും മാത്യു കുനെമാനും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബ്യൂ വെബ്‌സ്റ്റര്‍ രണ്ട് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിങ്സില്‍ 75 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (23 പന്തില്‍ 20) നഷ്ടമായെങ്കിലും ഉസ്മാന്‍ ഖവാജയും (22), മാര്‍നസ് ലബുഷെയ്നും (13) ചേര്‍ന്ന് കങ്കാരുപ്പട അനായാസം ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ഓസ്ട്രേലിയ വിജയവും പരമ്പരയും സ്വന്തമാക്കി.
Content Highlights: Australia defeat Sri Lanka by nine wickets in second men’s cricket Test