
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ആദ്യം ബാറ്റിങ്. രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ആതിഥേയരെ ഫീല്‍ഡിങ്ങിനയച്ചു. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മത്സരം.
നാഗ്പൂരില്‍ നടന്ന ആദ്യ മത്സരം വിജയിച്ച ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പരിക്കുമൂലം കളിക്കാതിരുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ യുവ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായി.
ആദ്യ മത്സരത്തില്‍ ഏകദിന അരങ്ങേറ്റം നടത്തിയ യശസ്വിക്ക് ബാറ്റുകൊണ്ട് തിളങ്ങാനായിരുന്നില്ല. ബൗളിങ് നിരയിലാണ് ഇന്ത്യ രണ്ടാമതായി മാറ്റം വരുത്തിയത്. ആദ്യ മത്സരത്തില്‍ കളിച്ച കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി.
അതേസമയം ആദ്യ മത്സരം പരാജയം വഴങ്ങിയ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്ന് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍മാരായ ഗുസ് അറ്റ്കിന്‍സണും ജാമി ഓവര്‍ടണും ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനിലുണ്ട്.
Today's Playing XI 🙌
— BCCI (@BCCI) February 9, 2025
2️⃣ Changes for #TeamIndia
Updates ▶️ https://t.co/NReW1eEiE7#INDvENG | @IDFCFIRSTBank pic.twitter.com/5nTl3lsh4r
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫിലിപ്പ് സാള്‍ട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെതല്‍, ജാമി ഓവര്‍ടണ്‍, മാര്‍ക്ക് വുഡ്, ഗുസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്.
ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി.
Content Highlights: IND vs ENG, 2nd ODI: England batting 1st; Kohli playing today, Chakravarthy makes debut