![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി. 33കാരനായ വരുൺ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഏകദിന മത്സരമാണ് കളിക്കുന്നത്. ഇതോടെ 1974ന് ശേഷം ഏകദിന ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമായിരിക്കുകയാണ് വരുൺ. മുൻ താരം ഫറൂഖ് എൻജിനീയറുടെ റെക്കോർഡാണ് വരുൺ തിരുത്തിയെഴുതിയത്.
1974ൽ 36 വയസും 138 ദിവസം പ്രായമുള്ളപ്പോഴാണ് ഫറൂഖ് എൻജിനീയർ ഇന്ത്യക്കായി ആദ്യ ഏകദിന മത്സരം കളിക്കുന്നത്. ഇതിന് മുമ്പ് 1961ൽ എൻജിനീയർ ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യൻ ടീമിൽ അരങ്ങേറിയിരുന്നു. 46 ടെസ്റ്റുകളിൽ നിന്നായി 2,611 റൺസും അഞ്ച് ഏകദിനങ്ങളിൽ നിന്നായി 114 റൺസും എൻജിനീയർ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായിരുന്ന എൻജിനീയർ 1975ലെ പ്രഥമ ഏകദിന ലോകകപ്പിലാണ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്.
അതിനിടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ അരങ്ങേറ്റത്തിന് പിന്നാലെ വരുൺ ചക്രവർത്തി ആദ്യ വിക്കറ്റും സ്വന്തമാക്കി. ഇംഗ്ലീഷ് ഓപണർ ഫിൽ സോൾട്ടിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചാണ് വരുൺ ഏകദിന ക്രിക്കറ്റിലെ തന്റെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
Content Highlights: Varun Chakravarthy Scripts History With ODI Debut Against England