'90കളിലെ ഇന്ത്യൻ ടീമിന്റെ കരുത്ത് ഇപ്പോഴത്തെ പിള്ളേർക്കില്ല'; വിമർശനവുമായി അർജുന രണതുംഗ

വാസും മുരളിയുമുള്ള ലങ്കൻ ടീമിനോട് ഏറ്റുമുട്ടിയാൽ ഇപ്പോഴത്തെ ഇന്ത്യ തകർന്നടിയുമെന്നും മുൻ താരം

dot image

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ കരുത്തിനെ ചോദ്യം ചെയ്ത് ശ്രീലങ്കൻ മുൻ ഇതിഹാസ താരം അർജുന രണതും​ഗ. 1990കളിൽ ശ്രീലങ്കൻ ടീമിന്റെ ഞാൻ ശ്രീലങ്കൻ ടീമിന്റെ നായകനായിരുന്നപ്പോൾ ഇന്ത്യൻ ടീമിൽ സുനിൽ ​ഗവാസ്കർ, ദുലീപ് വെങ്സർക്കാർ, മൊഹീന്ദർ അമർനാഥ് തുടങ്ങിയ താരങ്ങളായിരുന്നു ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നത്. ഒരു ടെസ്റ്റ് മത്സരമാണെങ്കിൽ രണ്ട് ഇന്നിം​ഗ്സിലും അവരെ പുറത്താക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞിരുന്നില്ല. പിന്നാലെ മുഹമ്മദ് അസ്‌ഹറുദ്ദീൻ, സച്ചിൻ തെണ്ടുൽക്കർ വിനോദ് കാംബ്ലി, രാഹുൽ ദ്രാവിഡ് തുടങ്ങിയവർ ഇന്ത്യൻ ടീമിലെത്തി. അവരൊക്കെ എത്ര വലിയ താരങ്ങളായിരുന്നു. രണതും​ഗ ദ ടെലി​ഗ്രാഫിനോട് പറഞ്ഞു.

ഞാനൊരു ചോദ്യം ചോദിക്കട്ടെ. എന്നെ തെറ്റുദ്ധരിക്കരുത്. 90കളിലെ ക്ലാസ് ഇപ്പോഴത്തെ ഇന്ത്യൻ താരങ്ങൾക്കുണ്ടോ? എനിക്ക് തോന്നുന്നില്ല. ഞാൻ തുറന്നുപറയുന്നു. ഇപ്പോഴത്തെ ഇന്ത്യൻ ടീം 1996ലെ എന്റെ ശ്രീലങ്കൻ ടീമിനോട് മത്സരിച്ചാൽ ഉറപ്പായും ‍ഞങ്ങൾ വിജയിക്കും. ചാമിന്ദ വാസ്, മുത്തയ്യ മുരളീധരൻ തുടങ്ങിയ ബൗളർമാർ ഇന്ത്യൻ ടീമിനെ മൂന്ന് ദിവസത്തിൽ തോൽപ്പിക്കും. രണതും​ഗ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ താരങ്ങൾക്ക് മികവ് പുലർത്താൻ കഴിയാത്തതിന് കാരണം ഫ്രാഞ്ചൈസി ക്രിക്കറ്റ് ആണെന്നാണ് ലങ്കൻ മുൻ നായകന്റെ വാദം. ശ്രീലങ്കയ്ക്കും ഈ പ്രശ്നമുണ്ട്. എങ്കിലും ശ്രീലങ്കൻ താരങ്ങൾക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എല്ലാവരും ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. രണതും​ഗ പ്രതികരിച്ചു.

രാജ്യത്തിന് വേണ്ടി കളിക്കാതെ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാൻ താരങ്ങൾക്ക് അനുമതി ലഭിച്ചിരിക്കുന്നു. അടുത്ത അഞ്ച് വർഷത്തിൽ എന്റെ വാക്കുകൾ നിങ്ങൾ അം​ഗീകരിക്കും. രാജ്യത്തിനായി കളിക്കുന്നതിൽ താരങ്ങൾക്ക് താൽപ്പര്യം നഷ്ടമാകും. അടുത്ത അഞ്ച് വർഷത്തിൽ താരങ്ങൾ ഫ്രാഞ്ചൈസികൾക്ക് മാത്രമായി കളിക്കും. രണതും​ഗ വ്യക്തമാക്കി.

Content Highlights: Arjuna Ranatunga says his 1996 Sri Lanka side could crush current India team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us