![search icon](https://www.reporterlive.com/assets/images/icons/search.png)
പതിനഞ്ച് വർഷത്തെ നീണ്ട കരിയറിന് ശേഷം സൗരാഷ്ട്ര ബാറ്റ്സ്മാൻ ഷെൽഡൺ ജാക്‌സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനോടുള്ള തോൽവിയോടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 38 കാരനായ ജാക്‌സൺ 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 7200 ൽ അധികം റൺസ് നേടിയിട്ടുണ്ട്, 186 എന്ന ഉയർന്ന സ്‌കോറും 21 സെഞ്ച്വറികളും 39 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 45 ൽ കൂടുതൽ ശരാശരിയോടെയാണ് അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചത്.
മുമ്പ് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്ന ജാക്‌സൺ 2011 ഡിസംബറിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. 2012-13 രഞ്ജി സീസണിൽ അദ്ദേഹം നാല് അർധസെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളും നേടി, അതിൽ കർണാടകയ്ക്കും പഞ്ചാബിനുമെതിരായ ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും നേടിയ തുടർച്ചയായ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഇത് സൗരാഷ്ട്രയെ രഞ്ജിട്രോഫിയിൽ ആദ്യമായി ഫൈനലിലേക്ക് യോഗ്യത നേടാൻ സഹായിച്ചു.
Sheldon Jackson featured in his final match in the Ranji Trophy quarterfinal against Gujarat in New Delhi which ended in a defeat.#RanjiTrophy #SheldonJackson #CricketTwitter pic.twitter.com/HkYpbLB0yn
— InsideSport (@InsideSportIND) February 11, 2025
ആ വർഷം ബാറ്റിംഗിലെ മികച്ച പ്രകടനത്തിന്റെ ഫലമായി വെസ്റ്റ് ഇൻഡീസ് എയ്‌ക്കെതിരായ ഹോം പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ അദ്ദേഹം ഇടം നേടിയിരുന്നു. 2015-16 സീസണിൽ രഞ്ജി ട്രോഫി കിരീടത്തിലേക്കുള്ള സൗരാഷ്ട്രയുടെ രണ്ടാമത്തെ ശ്രമത്തിലും അദ്ദേഹം ഒരു പ്രധാന അംഗമായിരുന്നു.
കഴിഞ്ഞ മാസം, 84 ഇന്നിങ്‌സുകളിൽ നിന്ന് 2792 റൺസ് നേടിയതിന് ശേഷം ജാക്‌സൺ തന്റെ ലിമിറ്റഡ് ഓവർ കരിയർ അവസാനിപ്പിച്ചിരുന്നു. 2022 ലെ വിജയ് ഹസാരെ ട്രോഫിയിൽ പുറത്താകാതെ നേടിയ 133 റൺസാണ് അദ്ദേഹത്തിന്റെ ലിമിറ്റഡ് ഓവർ കരിയറിലെ ഏറ്റവും ഉയർന്ന സ്‌കോർ.
ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ആകെ ഒമ്പത് സെഞ്ച്വറിയും 14 അർധ സെഞ്ച്വറികളും അദ്ദേഹം നേടി. 84 ടി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഒരു സെഞ്ച്വറിയും 11 അർധ സെഞ്ച്വറിയും നേടിയയിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിൽ നിന്നായി 31 സെഞ്ച്വറിയും 64 അർധ സെഞ്ച്വറിയും.
Content Highlights: 31 Hundreds, 64 Fifties, Yet No India Debut Ex KKR Star Quits