'സിക്സറടിക്കുമ്പോൾ പ്രശ്നമില്ല, ഫീൽഡിൽ തെന്നിയപ്പോൾ ലൈറ്റിന് കുറ്റം'; രചിന് പരിക്കേറ്റതിൽ മുൻ പാക് ക്യാപ്റ്റൻ

രചിന് പരിക്കേറ്റത് ഗ്രൗണ്ടിലെ ലൈറ്റിന്റെ മോശം നിലവാരമാണ് എന്ന വിമർശനം ഉയർന്നിരുന്നു

dot image

ചാംപ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി പാകിസ്താനിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ ന്യൂസീലൻഡ് ക്രിക്കറ്റ് താരം രചിന്‍ രവീന്ദ്രയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പാക് ക്രിക്കറ്റ് ബോർഡിനെ പിന്തുണച്ച് മുൻ പാക്ക് ക്യാപ്റ്റൻ സൽമാൻ ബട്ട്. രചിന്‍ രവീന്ദ്രയ്ക്ക് പരിക്കേറ്റതിൽ ഗദ്ദാഫി സ്റ്റേഡിയത്തിലെ ഫ്ലഡ്‍ ലൈറ്റുകളെ പഴിക്കാൻ സാധിക്കില്ലെന്ന് മുൻ പാക് ക്യാപ്റ്റൻ പറഞ്ഞു.

ഫീൽ‍ഡിങ്ങിനിടെ ന്യൂസീലാൻഡ് താരത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിയതാണ് പരിക്കിലേക്ക് നയിച്ചതെന്നും സൽമാൻ ബട്ട് ന്യായീകരിച്ചു. 'ഈ എൽഇഡി ലൈറ്റുകൾ പുതുതായി സ്ഥാപിച്ചതാണ്. അതിന് ഒരു കുഴപ്പവുമില്ല. 150 കിലോമീറ്ററിനടുത്ത് വേഗതയുള്ള പന്തുകൾ നേരിട്ട് സിക്സറുകൾ പറത്തുമ്പോൾ ന്യൂസീലൻഡ് താരങ്ങൾക്ക് വെളിച്ചം പ്രശ്നമായിരുന്നില്ലേ? കണക്കുകൂട്ടലുകൾ തെറ്റിയതുകൊണ്ടാണ് രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ച് എടുക്കാൻ സാധിക്കാതിരുന്നത്.’ ബട്ട് പറഞ്ഞു.

‘‘രചിൻ രവീന്ദ്ര തീർച്ചയായും മികച്ച ഫീൽഡറാണ്. പക്ഷേ അദ്ദേഹത്തിന്റെ കാൽ വഴുതിയിട്ടുണ്ടാകാം. അതുകൊണ്ടാകും ക്യാച്ച് മിസ്സായിപ്പോയത്’– സൽമാൻ ബട്ട് ഒരു പാക് മാധ്യമത്തോട് പ്രതികരിച്ചു. പാകിസ്താനെതിരെ ലഹോറിൽ നടന്ന മത്സരത്തിനിടെയാണ് രചിന് പരിക്കേറ്റത്. 37–ാം ഓവറിൽ മൈക്കൽ ബ്രേസ്‍വെല്ലിന്റെ പന്ത് ഖുഷ്ദിൽ ഷാ ഉയർത്തി അടിച്ചപ്പോൾ ഇതു പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രചിന് പരിക്കേറ്റത്.

രചിന്റെ തലയിലാണു പന്ത് പതിച്ചത്. തലപൊട്ടി ചോരയൊലിക്കുന്ന അവസ്ഥയില്‍ താരത്തെ സ്റ്റേഡിയത്തിൽനിന്നു കൊണ്ടുപോയി.

രചിന് പരിക്കേറ്റത് ഗ്രൗണ്ടിലെ ലൈറ്റിന്റെ മോശം നിലവാരമാണ് എന്ന വിമർശനം ഉയർന്നിരുന്നു. ഇത് ചാംപ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാക് ക്രിക്കറ്റ് ബോർഡിനെ പ്രതികൂട്ടിൽ നിർത്തിയിരുന്നു. പക്ഷേ രചിന്‍ രവീന്ദ്രയുടെ പരുക്ക് ഗുരുതരമല്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് പിന്നീട് പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിൽ താരം കളിക്കാനിറങ്ങിയിരുന്നില്ല. അതേ സമയം ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ താരം കളിച്ചേക്കും.

Content Highlights: former pak cricket captain salman butt blames rachin ravindra for injury and support pak cricket board

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us