ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പരിക്ക് ഭേദമായില്ല; ബുംമ്ര ചാംപ്യൻസ് ട്രോഫി കളിക്കില്ല

ബിസിസിഐ തന്നെയാണ് ഇപ്പോൾ നിർണായക തീരുമാനമെടുത്തത്

dot image

ചാംപ്യൻസ് ട്രോഫിയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി ബുംമ്രയുടെ പുറത്താകൽ. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ൽ ഫാസ്റ്റ് ബൗളർ ബുംമ്ര കളിക്കില്ല. ബിസിസിഐ തന്നെയാണ് ഇപ്പോൾ നിർണായക തീരുമാനമെടുത്തത്. ചാംപ്യൻസ് ട്രോഫിക്കുള്ള അന്തിമ ടീമിനെ സ്ഥിരീകരിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്.

കഴിഞ്ഞ മാസം സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന് പൂർണ്ണ ഫിറ്റ്‌നസ് കൈവരിക്കാൻ കഴിഞ്ഞിട്ടിലായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും കളിച്ചിരുന്നില്ല. ബുംമ്രയ്ക്ക് പകരം ഹർഷിത് റാണയെ ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'പുറത്തിനേറ്റ പരിക്കിനെ തുടർന്ന് ഫാസ്റ്റ് ബൗളർ ജസ്പ്രീത് 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി. ബുംമ്രയ്ക്ക് പകരക്കാരനായി സെലക്ഷൻ കമ്മിറ്റി ഹർഷിത് റാണയെ നാമനിർദ്ദേശം ചെയ്തു, ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ടി20 പരമ്പരയിലെ മികച്ച പ്രകടനത്തെ തുടർന്ന് സ്പിന്നർ വരുൺ ചക്രവർത്തിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

അഞ്ച് ടി20 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ തകർത്ത ചക്രവർത്തിക്ക് കട്ടക്കിൽ നടന്ന ഏകദിന ടീമിലേക്ക് വിളി ലഭിചിരുന്നു. അവിടെയും അദ്ദേഹം വിക്കറ്റ് നേടിയിരുന്നു. 'ടീം ഇന്ത്യ വരുൺ ചക്രവർത്തിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം താൽക്കാലിക ടീമിൽ ഉൾപ്പെടുത്തിയിരുന്ന യശസ്വി ജയ്‌സ്വാളിന് പകരക്കാരനാകും സ്പിന്നർ', പ്രസ്താവനയിൽ പറയുന്നു.

ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി

Content Highlights: Jasprit Bumrah ruled out of India's Champions Trophy 2025 campaign,

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us