സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും പരാജയപ്പെടുത്തി ഗുജറാത്ത് രഞ്ജി ട്രോഫി സെമിഫൈനലിൽ പ്രവേശിച്ചു. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്‌സ് സ്കോറായ 216 റൺസിന് ഗുജറാത്ത് 511 റൺസിന്റെ മറുപടിയാണ് നൽകിയിരുന്നത്. രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്രയെ ഗുജറാത്ത് 197 ന് പുറത്താക്കിയതോടെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാതെ തന്നെ ഗുജറാത്ത് സെമിയിൽ പ്രവേശിച്ചു.
ഗുജറാത്തിന്റെ നാഗ്‌വാസല്ലയും (3/54) പ്രിയജിത്തും (4/32) ചേർന്നാണ് രണ്ടാം ഇന്നിങ്സിലും സൗരാഷ്ട്രയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. നേരത്തെ ഉർവിൽ പട്ടേൽ(140), മനീഷ്ബായ് പട്ടേൽ(103) എന്നിവരുടെ സെഞ്ച്വറികളാണ് ഗുജറാത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്കോർ 500 കടത്തിയത്. സൗരാഷ്ട്രയ്ക്കായി രണ്ടാം ഇന്നിങ്സിൽ ഹാർവിക് ദേശായി 54 റൺസ് നേടിയെങ്കിലും മാറ്റർക്കും പിന്തുണ നൽകാനായില്ല. സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച ഇന്ത്യൻ വെറ്ററൻ താരം ചേതേശ്വർ പുജാരയ്ക്ക് ഇരു ഇന്നിങ്സിലും തിളങ്ങാനായില്ല.
അതേ സമയം രഞ്ജി ട്രോഫി ഈ സീസണിലെ മറ്റ് ക്വാർട്ടർ ഫൈനലുകൾ പുരോഗമിക്കുകയാണ്. കേരളം ജമ്മുകശ്മീരിനെ നേരിടുമ്പോൾ വിദർഭ തമിഴ്നാടിനെയും മുംബൈ ഹരിയാനയെയും നേരിടുന്നു.
Content Highlights: Ranji Trophy quarter final Gujarat Crush Saurashtra By Innings And 98 Runs enter to semifinal