![search icon](https://www.reporterlive.com/assets/images/icons/search.png)
പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളത്തിലിറങ്ങിൽ ഫീൽഡിങ് പരിശീലകൻ വാൻഡിലെ ഗ്വാവു. കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരായ മത്സരത്തിലാണ് ഗ്വാവുവിന് ഫീൽഡിങ്ങിനായി കളത്തിലിറങ്ങേണ്ടി വന്നത്. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ് ഫെബ്രുവരി എട്ട് വരെ നീണ്ടതിനാൽ 12 അംഗ സംഘത്തെയാണ് ത്രിരാഷ്ട്ര പരമ്പരയ്ക്കായി പ്രോട്ടീയാസ് സംഘം പാകിസ്താനിലേക്ക് അയച്ചത്. ഇതിനെ തുടർന്നാണ് അടിയന്തര ഘട്ടത്തിൽ ഫീൽഡിങ് പരിശീലകന് കളത്തിലിറങ്ങേണ്ടി വന്നത്. ഫെബ്രുവരി 14ന് മുമ്പായി മറ്റ് താരങ്ങൾ ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പം ചേരും.
South African 🇿🇦 Fielding Coach Wandile Gwavu on the Field !!
— Richard Kettleborough (@RichKettle07) February 11, 2025
Seems like Proteas is not taking this tri series seriously which is held in Pakistan 🤨 as many african players has been rested after SA20 😮#PAKvSApic.twitter.com/zGvq55TCtN
അതിനിടെ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടു. ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. അരങ്ങേറ്റത്തിൽ 150 റൺസുമായി തിളങ്ങിയ മാത്യൂ ബ്രീത്സകെയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻഡ് 48.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
113 പന്തിൽ പുറത്താകാതെ 133 റൺസ് നേടിയ കെയ്ൻ വില്യംസണിന്റെ മികവിലാണ് കിവീസ് സംഘം ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 7000 റൺസ് തികച്ച രണ്ടാമത്തെ താരമാകാനും വില്യംസണ് കഴിഞ്ഞു. 159 ഇന്നിംഗ്സുകളിൽ നിന്നാണ് വില്യംസൺ ഈ നേട്ടത്തിലേക്കെത്തിയത്. 161 ഇന്നിംഗ്സുകളിൽ 7,000 റൺസെടുത്ത വിരാട് കോഹ്‍ലിയെയാണ് വില്യംസൺ മറികടന്നത്. 150 ഇന്നിംഗ്സുകളിൽ ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ മുൻ താരം ഹാഷിം അംലയാണ് ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 7,000 റൺസ് തികച്ച താരം.
Content Highlights: South Africa Coach Comes On As Substitute Fielder