'ചരിത്രത്തിലെ മികച്ച ക്രിക്കറ്റർ കാലിസല്ല, അതൊരു ഓസീസ് ഇതിഹാസമാണ്'; പോണ്ടിങിന്റെ വാദം തള്ളി ഗില്‍ക്രിസ്റ്റ്

കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല മികച്ച കളിക്കാരനെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞത്

dot image

താൻ ജീവിതകാലത്ത് കണ്ട ഏറ്റവും മികച്ച മികച്ച ക്രിക്കറ്റ് കളിക്കാരന്‍ ജാക് കാലിസ് ആണെന്ന റിക്കി പോണ്ടിങിന്റെ വാദത്തെ തള്ളി ഓസീസ് ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ബാറ്റിങിലും ബൗളിങ്ങിലും ഫീൽഡിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച വച്ച കാലിസ് ആണ് ലോകത്തോര ക്രിക്കറ്റ് താരമെന്നായിരുന്നു പോണ്ടിങിന്റെ അഭിപ്രായം. സോഷ്യൽ മീഡിയയിലും പൊതുരംഗത്തും സജീവമല്ലാത്തതിനാൽ കാലിസിനെ പലരും വിസ്മരിച്ചുവെന്നും പോണ്ടിങ് പറഞ്ഞിരുന്നു.

എന്നാല്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല മികച്ച കളിക്കാരനെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞത്. ലോകത്തിലെ ഒന്നാം നമ്പര്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ ആണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. റണ്‍സ്, ക്യാച്ച്, വിക്കറ്റുകള്‍ എന്നീ കണക്കുകള്‍ നോക്കിയാണ് പോണ്ടിങിന്റെ വിലയിരുത്തലെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു. എന്നാൽ കണക്കുകൾക്കപ്പുറം ടീമിന്റെ വിജയത്തിലേക്ക് നയിക്കുന്ന തന്ത്രങ്ങളുടെ കാര്യത്തിൽ വോൺ ഏറെ മുന്നിൽ നിൽക്കുന്നു. ഒട്ടും സാധ്യതകളില്ലാത്ത മത്സരം വരെ തിരിച്ചുപിടിച്ച ചരിത്രം വോണിനുണ്ടെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ടെസ്റ്റില്‍ 3154 റണ്‍സ്, ഏകദിനത്തിൽ 1018 റൺസ്, ആകെ മൊത്തം 1058 വിക്കറ്റുകള്‍ എന്നിവയാണ് വോണിന്റെ നേട്ടങ്ങൾ. അതേ സമയം ടെസ്റ്റിൽ 13289 റൺസ് , ഏകദിനത്തിൽ 11579 റൺസ്, ആകെ മൊത്തം 577 വിക്കറ്റുകൾ എന്നിവയാണ് കാലിസിന്റെ വിക്കറ്റുകൾ. കാലിസ് 369 ക്യാച്ചുകൾ നേടിയപ്പോൾ വോൺ 221 ക്യാച്ചുകൾ നേടി. മൂന്ന് ഫോർമാറ്റിലുമായി 394 മത്സരങ്ങളാണ് മൂന്ന് ഫോർമാറ്റുകളിലായി വോൺ കളിച്ചത്. അതേ സമയം കാലിസ് 617 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Content Highlights: 'The best cricketer in history isn't Kallis, it's an Aussie legend'; Gilchrist rejected Ponting's argument

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us