ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റർ കോഹ്‌ലി, ചാംപ്യൻസ് ട്രോഫി അയാളുടെ തിരിച്ചുവരവായിരിക്കും: ക്രിസ് ഗെയ്ൽ

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം ഇന്ത്യൻ താരം വിരാട് കോഹ്‌ലിയാണെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ

dot image

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം ഇന്ത്യൻ താരം വിരാട് കോഹ്‌ലിയാണെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. ഞായറാഴ്ച കട്ടക്കിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 36 കാരനായ കോഹ്‌ലി വെറും 5 റൺസിന് പുറത്തായിരുന്നു. കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിൽ തുടരുകയാണ് കോഹ്‌ലി. അതേ സമയം നിലവിലെ ഫോം നോക്കേണ്ടതില്ലെന്നും ഇതിനേക്കാൾ വലിയ തിരിച്ചടിയിൽ നിന്നും തിരിച്ചുവന്നയാളാണ് കോഹ്‍ലിയെന്നും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ കോഹ്‌ലിക്കൊപ്പം സഹതാരമായിരുന്ന ഗെയ്ൽ പറഞ്ഞു.

'ഫോം എന്തായാലും അദ്ദേഹം ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. വിവിധ ഫോർമാറ്റുകളിൽ അദ്ദേഹം നേടിയ സെഞ്ച്വറികൾ അത് നമ്മളോട് പറയുന്നു. ക്രിക്കറ്റ് താരങ്ങൾ തുടർച്ചയായി കടന്നുപോകുന്ന കാര്യങ്ങളിൽ ഒന്ന് മാത്രമാണിത്. അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനത്തിലും ഇത് സംഭവിക്കുമെന്ന് എനിക്കറിയാം. എന്നാൽ അദ്ദേഹം ഉടനെ അത് മറികടക്കും' ഗെയ്ൽ കൂട്ടിച്ചേർത്തു.

Also Read:

ചാംപ്യൻസ് ട്രോഫിയിൽ ഗെയ്‌ലിന്റെ റൺ റെക്കോർഡ് തകർക്കാൻ കോഹ്‌ലിക്ക് കഴിയുമോ എന്ന ചോദ്യത്തിനും ഗെയ്ൽ മറുപടി പറഞ്ഞു. '200 റൺസ് നേടുക എന്നത് അദ്ദേഹത്തിന് എളുപ്പമാണ്. എത്ര മത്സരങ്ങൾ അദ്ദേഹം കളിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹത്തിന് 200 റൺസ് നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചാംപ്യൻസ് ട്രോഫിയിൽ തീർച്ചയായും അയാൾ ഒരു കിടിലൻ സെഞ്ച്വറിയുമായി തിരിച്ചുവരും' , ഗെയ്ൽ പറഞ്ഞു.

ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതിൽ തന്റെ പേലുണ്ടായിരുന്ന റെക്കോർഡ് അടുത്തിടെ മറികടന്ന
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും ഗെയ്ൽ പ്രശംസിച്ചു. അദ്ദേഹം ക്രിക്കറ്റിന്റെ രാജാവാണ്, ഇനിയും ഒരുപാട് സിക്‌സറുകൾ അടിക്കാൻ രോഹിത്താനാവട്ടെ, എല്ലാ സമയവും അദേഹത്തിന്റെ കളി ഞാൻ ആസ്വദിക്കുന്നുവെന്നും ഗെയ്ൽ പറഞ്ഞു.

Content Highlights: Virat Kohli best player in the world regardless of his current form; chris gayle

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us