![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം. ശുഭ്മാൻ ഗിൽ സെഞ്ച്വറിയും ശ്രേയസ് അയ്യർ അർധ സെഞ്ച്വറിയും നേടി. നേരത്തെ വിരാട് കോഹ്‌ലിയും അർധ സെഞ്ച്വറി നേടിയിരുന്നു. വിരാട് 55 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. രോഹിത് മാത്രമാണ് ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തിയത്. ഗിൽ 104 റൺസുമായും ശ്രേയസ് 50 റൺസുമായും ക്രീസിലുണ്ട്.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ഓപണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ നഷ്ടമായി. രണ്ട് പന്തില്‍ വെറും ഒരു റണ്‍ നേടിയ രോഹിത്തിനെ മാര്‍ക്ക് വുഡ് ഫില്‍ സാള്‍ട്ടിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
രോഹിത്തിന് പിന്നാലെ വണ്‍ ഡൗണായാണ് കോഹ്‌ലി ക്രീസിലെത്തിയത്. ഓപണര്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ആക്രമണം തുടര്‍ന്ന കോഹ്‌ലി ഫിഫ്റ്റിയടിച്ച് ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കോഹ്‌ലിയെ ആദില്‍ റാഷിദ് പുറത്താക്കി. നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
Content Highlights: Century for Gill, fifties for Kohli and Shreyas Iyer; India to win third ODI