ഒടുവില്‍ ഫിഫ്റ്റിയടിച്ച് ഫോമിലെത്തിയതിന് പിന്നാലെ കോഹ്‌ലി പുറത്ത്; ഗില്ലിനും അര്‍ധ സെഞ്ച്വറി

വണ്‍ഡൗണായി ഇറങ്ങിയ കോഹ്‌ലി 50 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്

dot image

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ വിരാട് കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി. വണ്‍ഡൗണായി ഇറങ്ങിയ കോഹ്‌ലി 50 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. 55 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്ത കോഹ്‌ലി പുറത്താവുകയും ചെയ്തു.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ഓപണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ നഷ്ടമായി. രണ്ട് പന്തില്‍ വെറും ഒരു റണ്‍ നേടിയ രോഹിത്തിനെ മാര്‍ക്ക് വുഡ് ഫില്‍ സാള്‍ട്ടിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

രോഹിത്തിന് പിന്നാലെ വണ്‍ ഡൗണായാണ് കോഹ്‌ലി ക്രീസിലെത്തിയത്. ഓപണര്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ആക്രമണം തുടര്‍ന്ന കോഹ്‌ലി ഫിഫ്റ്റിയടിച്ച് ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കോഹ്‌ലിയെ ആദില്‍ റാഷിദ് പുറത്താക്കി. ഇപ്പോള്‍ ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.

Content Highlights: IND vs ENG: Fifty For Virat Kohli and Shubman gill

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us