മൂന്നാം ഏകദിനത്തില്‍ മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ; അഹമ്മദാബാദിലും ഇംഗ്ലണ്ടിന് ടോസ്‌

സീനിയര്‍ താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് ഷമിക്കും ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്

dot image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്. മൂന്നാം മത്സരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. സീനിയര്‍ താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് ഷമിക്കും ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്കും അഹമ്മദാബാദ് ഏകദിനം നഷ്ടമാവും. പകരം വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവരെ ടീമിലുള്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം കട്ടക്കിലെ രണ്ടാം ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റമാണ് ഇംഗ്ലണ്ട് വരുത്തിയത്. ടോം ബാന്റണ്‍ ടീമിലെത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ടോം ബാന്റൺ, ലിയാം ലിവിംഗ്‌സ്റ്റൺ, ഗസ് ആറ്റ്കിൻസൺ, ആദിൽ റാഷിദ്, മാർക്ക് വുഡ്, സാകിബ് മഹമൂദ്.

ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്.

Content Highlights: India vs England, 3rd ODI: ENG win toss and opt to bowl first vs IND in Ahmedabad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us