കോഹ്ലിയെ പൂട്ടാനുള്ള താക്കോൽ റഷീദിന്റെ പക്കലുണ്ട്!, വിരാടിനെ ഏറ്റവും കൂടുതൽ പുറത്താക്കിയവരുടെ ലിസ്റ്റ് ഇങ്ങനെ

മൂന്ന് ഫോർമാറ്റിലും കോഹ്ലിയ്ക്ക് മേൽ വ്യക്തമായ ആധിപത്യം റഷീദിന് ഉണ്ട്.

dot image

സ്റ്റാർ ബാറ്റർ കോഹ്ലിയുടെ തലവേദന താൻ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇം​ഗ്ലണ്ടിന്റെ പരിചയസമ്പന്നനായ ലെ​ഗ് സ്പിന്നർ ആദിൽ റഷീദ്. അഹമ്മദാബാദിലെ മൂന്നാം ഏകദിനത്തിൽ വിരാട് കോഹ്ലിയെ ഇത്തവണയും കുടുക്കിയത് ആദിൽ റഷീദാണ്. ഇത് പതിനൊന്നാം തവണയാണ് വിരാടിനെ റഷീദ് പുറത്താക്കുന്നത്. ഈ പുറത്താക്കലോടെ കോഹ്ലിയെ ഏറ്റവും കൂടുതൽ പുറത്താക്കിയവരുടെ ലിസ്റ്റിൽ ന്യൂസിലാൻഡിന്റെ ടിം സൗത്തി, ആസ്ട്രേലിയയുടെ ജോഷ് ഹാസൽവുഡ് എന്നിവർക്കൊപ്പം എത്തിയിരിക്കുകയാണ് ആദിൽ റഷീദ്.

ആദിൽ റഷീദിന്റെ ഫ്ലൈറ്റ് ചെയ്ത് വന്ന പന്തിൽ വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിന് പിടി കൊടുത്ത് പുറത്താവുകയായിരുന്നു കോഹ്ലി. കഴിഞ്ഞ ഏകദിനത്തിലും സമാനമായ രീതിയിലായിരുന്നു വിരാട് കോഹ്ലി പുറത്തായത്.

മൂന്ന് ഫോർമാറ്റിലും കോഹ്ലിയ്ക്ക് മേൽ വ്യക്തമായ ആധിപത്യം റഷീദിന് ഉണ്ട്. ഏകദിനത്തിൽ അഞ്ച് തവണയും ടെസ്റ്റിൽ 4 തവണയും ടി20 യിൽ 2 തവണയുമാണ് റഷീദ് കോഹ്ലിയെ പുറത്താക്കിയത്.


കോഹ്ലിയെ ഏറ്റവും കൂടുതൽ പുറത്താക്കിയ ബോളർമാരുടെ ലിസ്റ്റ് ഇങ്ങനെ:

ടിം സൗത്തി (New Zealand) – 11 തവണ 37 matches
ജോഷ് ഹാസൽവുഡ്(Australia) – 11 തവണ in 29 matches
ആദിൽ റഷീദ് (England) – 11 തവണ in 34 matches
മൊയിൻ അലി (England) – 10 തവണ in 41 matches
ജെയിംസ് ആൻഡേഴ്സൻ (England) – 10 തവണ in 37 matches

content highlights: India Vs England: Adil Rashid Becomes Leading Wicket-taker For England In T20 World Cup 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us