![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കുന്നതിൽ നിർണായകമായിരുന്നു ശുഭ്മാൻ ഗില്ലിന്റെ പ്രകടനം. സെഞ്ച്വറി നേടി തിളങ്ങിയ ഗിൽ ഇന്ത്യൻ ഇന്നിങ്സിനു നെടുന്തൂണാവുകയും ചെയ്തു. ഏകദിന കരിയറിലെ ഏഴാം സെഞ്ചുറിയാണ് ഗില്‍ കണ്ടെത്തിയത്. 102 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സറും നാല് ഫോറും ഉൾപ്പെടെ 112 റൺസ് നേടി. ശ്രേയസിനൊപ്പം 104 റണ്‍സ് കൂട്ടിചേര്‍ത്ത ഗില്‍ റഷീദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.
പരമ്പരയിലെ മാൻ ഓഫ് ദി സീരീസും മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും ഗിൽ ആയിരുന്നു. ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അർധസെഞ്ച്വറികളോടെ ഗിൽ തിളങ്ങിയിരുന്നു. ഈ മാൻ ഓഫ് ദി സീരീസ് ബഹുമതി കൂടി ആയതോടെ ഇരുപത്തി അഞ്ച് വയസിനിടെ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് ബഹുമതി നേടുന്ന ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ രണ്ടാമനായി മാറിയിരിക്കുകയാണ് ഇപ്പോൾ ശുബ്മാൻ ഗിൽ. ഈ ലിസ്റ്റിൽ ഒന്നാമതുള്ളത് ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ ആണ്. 5 മാൻ ഓഫ് ദി സീരീസ് പുരസ്കാരങ്ങളാണ് ഇതിനകം ഗിൽ നേടിയിരിക്കുന്നത്.
25 വയസിനുള്ളിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ ഇന്ത്യൻ താരങ്ങൾ ഇവരാണ്.
7 - സച്ചിൻ ടെൻഡുൽക്കർ -7 എണ്ണം
5 - ശുഭ്മാൻ ഗിൽ- 5 എണ്ണം
4 - രവി ശാസ്ത്രി- 4 എണ്ണം
4 - യുവരാജ് സിംഗ്- 4 എണ്ണം
4 - വിരാട് കോഹ്ലി- 4 എണ്ണം
Content highlights: shubhman gill man of the series