ചാംപ്യൻസ് ട്രോഫിക്ക് മുമ്പേ ഓസ്‌ട്രേലിയക്ക് ശ്രീലങ്കൻ ഷോക്ക്; ആദ്യ ഏകദിനത്തിൽ 49 റണ്‍സിന് തോല്‍പ്പിച്ചു

ക്യാപ്റ്റന്‍ ചരിത് അസലങ്ക ശ്രീലങ്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടി

dot image

ചാംപ്യൻസ് ട്രോഫിക്ക് മുമ്പേ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ ഞെട്ടിപ്പിച്ച് ശ്രീലങ്ക. ഇരുവരും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ ശ്രീലങ്ക 49 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46 ഓവറില്‍ 214 റൺസിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയ 33.5 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലെത്തി.

215 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. 41 റൺസെടുത്ത വിക്കറ്റ് കീപ്പർ അലക്സ് ക്യാരി, 32 റൺസെടുത്ത ആരോണ്‍ ഹാര്‍ഡി, 20 റൺസ് വീതമെടുത്ത ആദം സാംപ, ഷോണ്‍ ആബട്ട് എന്നിവരുടെ പ്രകടനം തോൽവി ഭാരം കുറയ്ക്കാൻ മാത്രമേ സഹായിച്ചുള്ളൂ. ശ്രീലങ്കയ്ക്ക് വേണ്ടി മനീഷ് തീക്ഷ്ണ നാല് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയും ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ടിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ചരിത് അസലങ്കയുടെ വീരോചിത സെഞ്ചുറിയും(127), ദുനിത് വെല്ലാലെഗെയുടെ(30) ചെറുത്തുനില്‍പ്പുമാണ് 200 കടത്തിയത്. ഓസീസിനായി ഷോണ്‍ ആബട്ട് മൂന്നും നഥാന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആരോണ്‍ ഹാര്‍ഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: Sri Lanka vs Australia 1st ODI 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us