![search icon](https://www.reporterlive.com/assets/images/icons/search.png)
മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയത്തോടെ ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ടി20 പരമ്പരയ്ക്ക് പിന്നാലെ നേടിയ ഈ വിജയം ചാംപ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന് നൽകുന്ന ആത്‌മവിശ്വാസം ചെറുതൊന്നുമല്ല. എന്നാൽ മറുവശത്ത് ഇംഗ്ലണ്ടിനെ സംബന്ധിടത്തോളം ഒട്ടും സുഖകരമല്ല കാര്യങ്ങൾ.
2023ലെ ഏകദിന ലോകകപ്പിന് ശേഷം 14 ഏകദിന മത്സരങ്ങളിൽ നാലിൽ മാത്രമാണ് ഇംഗ്ലണ്ട് ടീം വിജയിച്ചത്. വെസ്റ്റ് ഇൻഡീസിനോടും ഓസ്ട്രേലിയയോടും ഇപ്പോൾ ഇന്ത്യയോടും പരമ്പര തോൽവി. ട്വന്റി 20യിൽ കഴിഞ്ഞ ആറ് പരമ്പരകളിൽ രണ്ടിൽ മാത്രം വിജയം. ചാംപ്യൻസ് ട്രോഫിയും കുറച്ച് കൂടി മുന്നിലേക്ക് നോക്കിയാൽ 2027 ഏകദിന ലോകകപ്പും നടക്കാനിരിക്കുമ്പോൾ ഇംഗ്ലണ്ടിന് തിരിച്ചടിയേകുന്നതാണ് ഈ കണക്കുകൾ.
ബാസ്ബോൾ ശൈലിയും ജോ റൂട്ടിന്റെയും ബെൻ സ്റ്റോക്സിന്റെയും പോരാട്ടവും ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലീഷ് നിരയ്ക്ക് ഒരൽപ്പം കരുത്ത് നൽകുന്നുവെങ്കിൽ ഏകദിനത്തിലും ടി20 യിലും അത് വിനയാകുന്നുവെന്ന് വേണം കരുതാൻ. ന്യൂസിലാൻഡിന്റെ മുൻ ക്യാപ്റ്റനായിരുന്ന ബ്രണ്ടൻ മക്കല്ലമാണ് ഇംഗ്ലണ്ടിനെ 'ബാസ് ബോൾ' ശൈലി പഠിപ്പിക്കുന്നത്.
ഒട്ടുമിക്ക എല്ലാ മത്സരങ്ങളിലും മികച്ച തുടക്കത്തോടെയാവും ഇംഗ്ലണ്ട് കളി ആരംഭിക്കുക. എന്നാൽ പിന്നീട് പെടുന്നനെ വിക്കറ്റുകൾ വീണു തുടങ്ങും. താരങ്ങൾ നീണ്ട ഇന്നിങ്‌സുകൾ കളിക്കാനോ സെഞ്ച്വറിയിലേക്ക് മുന്നേറാനോ ശ്രമിക്കാറില്ല.
ഇന്നത്തെ മത്സരത്തിലും സമാനമായിരുന്നു കാര്യങ്ങൾ. ആദ്യ ആറോവറിൽ 60 റൺസ് നേടിയിരുന്നു ഇംഗ്ലണ്ട്. അതേ സമയത്ത് ഇന്ത്യ നേടിയിരുന്നത് 30 നടുത്തായിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായ വിക്കറ്റുകൾ കളഞ്ഞ് 30 ഓവറിലേക്കെത്തിയപ്പോഴേക്കും അവസാന വിക്കറ്റിലേക്കെത്തി.
കട്ടക്കിൽ നടന്ന ഇംഗ്ലണ്ട് നാല് വിക്കറ്റിന് തോറ്റ മത്സരത്തിലും മികച്ച തുടക്കമാണ് ഫിൽ സാൾട്ടും ബെൻ ഡക്കറ്റും നടത്തിയത്. ആദ്യ 10 ഓവറിൽ 80 കടന്ന ഇംഗ്ലണ്ട് പിന്നീട് പിന്നീട് 304 റൺസിലൊതുങ്ങി. ഒന്നാം ഏകദിനത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഇതിന് മുമ്പുള്ള അഞ്ച് ടി 20 മത്സരത്തിലും മികച്ച തുടക്കം നേടാൻ ഇംഗ്ലണ്ടിനായെങ്കിലും കളി മുഴുവിപ്പിക്കാൻ ഇംഗ്ലണ്ടിനായിരുന്നില്ല.
Content Highlights: Drama in Karachi! Afridi, Breetzke engage in on-field spat