രാഹുലോ പന്തോ? ചാംപ്യന്‍സ് ട്രോഫിയില്‍ വിക്കറ്റ് കീപ്പറായി ഇറങ്ങുന്നത് ആര്? സ്ഥിരീകരിച്ച് ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഒരു മത്സരത്തിൽ‌ പോലും കളിക്കാൻ അവസരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ റിഷഭ് പന്ത് മാത്രമായിരുന്നു

dot image

ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ ആണെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീർ സ്ഥിരീകരിച്ചു. റിഷഭ് പന്തിനെ പ്ലേയിങ് ഇലവനിലേക്ക് പരി​ഗണിക്കില്ലെന്ന് സൂചിപ്പിച്ച ​ഗംഭീർ പന്തിന് ഇനിയും അവസരമൊരുങ്ങുമെന്നും പറഞ്ഞു. ഇന്ത്യ-ഇം​ഗ്ലണ്ട് അവസാന ഏകദിനമത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവേയായിരുന്നു ​ഗംഭീറിന്റെ പ്രതികരണം.

'കെ എൽ രാഹുലാണ് നമ്മുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന് മാത്രമാണ് ഇപ്പോൾ എനിക്ക് പറയാനുള്ളത്. റിഷഭ് പന്തിന് ഇനിയും അവസരം ലഭിക്കും. പക്ഷേ രാഹുൽ‌ ഇപ്പോൾ ആണ് മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. നമുക്ക് രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരെ കളിപ്പിക്കാൻ കഴിയില്ലല്ലോ', ഗംഭീർ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും രാഹുലിനാണ് മുൻഗണന ലഭിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഒരു മത്സരത്തിൽ‌ പോലും കളിക്കാൻ അവസരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ റിഷഭ് പന്ത് മാത്രമായിരുന്നു. അതേസമയം മറ്റ് എല്ലാ ടീം അംഗങ്ങളും കുറഞ്ഞത് ഒരു മത്സരത്തിലെങ്കിലും പങ്കെടുത്തു. പരിക്കിൽ നിന്ന് മോചിതനായതിനുശേഷം പന്ത് ഒരു ഏകദിനം മാത്രമേ കളിച്ചിട്ടുള്ളൂ.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആറാം സ്ഥാനത്ത് ഇറങ്ങിയ രാഹുൽ താളം കണ്ടെത്താൻ‌ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ അഹമ്മദാബാദിൽ നടന്ന മൂന്നാം ഏകദിനത്തിൽ തന്റെ ഫേവറിറ്റ് പൊസിഷനായ അഞ്ചാം നമ്പറിലേയ്ക്ക് മാറിയപ്പോൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാൻ രാഹുലിന് സാധിച്ചിരുന്നു. ഇന്ത്യ 142 റൺസിന് വിജയിച്ച മത്സരത്തിൽ 29 പന്തിൽ നിന്ന് 40 റൺസാണ് രാഹുൽ നേടിയത്.

Content Highlights: Head coach Gautam Gambhir confirms KL Rahul will be the India's "number-one wicketkeeper' ahead of Champions Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us