![search icon](https://www.reporterlive.com/assets/images/icons/search.png)
ആവേശകരമായ പോരാട്ടത്തിനൊടുവിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ ടി 20 കിരീടം നേടിയത് ഓർമ്മയില്ലേ, രോഹിത് ശർമയുടെ കീഴിൽ ഇന്ത്യൻ ടീം മറ്റൊരു പ്രധാന ടൂർണമെന്റിന് ഒരുങ്ങുകയാണ്. 2024 ടി 20 ലോകകപ്പ് ഫൈനൽ പോലെ മറ്റൊരു ഫൈനൽ പോരാട്ടം ചാംപ്യൻസ് ട്രോഫി 2025 ലും കാണാനാകുമോ, കാണാനായെങ്കിൽ അതൊരു അടിപൊളി മുഹൂർത്തമായിരിക്കുമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജെ പി ഡുമിനി പറയുന്നത്. നിലവിലെ എകദിനതിലെ മികവ് നോക്കുമ്പോൾ ഫൈനൽ കളിക്കാൻ യോഗ്യരായ ടീമുകളും ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണെന്നും ഡുമിനി പറഞ്ഞു.
തന്റെ അനുഭവത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ 'ഒരു മികച്ച നേതാവ്' ആണെന്നും ഡുമിനി പറഞ്ഞു. 'ഫോം താൽക്കാലികമാണ്, ക്ലാസ് ശാശ്വതമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അത് ഓർമ്മിപ്പിച്ചതാണ്, തൊട്ടടുത്ത ദിവസം ഇംഗ്ലണ്ടിനെതിരെ അയാൾ അത് തെളിയിക്കുകയും ചെയ്തു, ഡുമിനി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം നടക്കുന്നത്. തുടർന്ന് ഫെബ്രുവരി 23 ന് ചിരവൈരികളായ പാകിസ്താനെ നേരിടും. ശേഷം മാർച്ച് 2 ന് ന്യൂസിലൻഡുമായുള്ള അവസാന പ്രാഥമിക മത്സരവും നടക്കും. ഇന്ത്യയുടെ ഒഴികെയുള്ള ബാക്കി മത്സരങ്ങൾ ഫെബ്രുവരി 19 മുതൽ പാകിസ്ഥാനിൽ മൂന്ന് വേദികളിലായി നടക്കും. ഫെബ്രുവരി 21 ന് അഫ്‌ഗാനിസ്ഥാനുമായാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. നിലവിൽ പാകിസ്താനും ന്യൂസിലാൻഡും അടങ്ങിയ ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായിരിക്കുകയാണ്.
Content Highlights:Rohit is a great leader; another India vs SA final would be ideal: Duminy