കോഹ്‌ലിയോ രോഹിത്തോ അല്ല, ചാംപ്യൻസ് ട്രോഫിയില്‍ തിളങ്ങുക ആ യുവതാരം; പ്രവചിച്ച് മഞ്ജരേക്കർ

'മറ്റ് ഇന്ത്യൻ താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് തന്റേതാക്കി മാറ്റാൻ പറ്റുന്ന രീതിയിൽ ഉള്ള ഫോമിലാണ് താരം'

dot image

വരാനിരിക്കുന്ന ചാംപ്യ‌ൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ ഫോമിലുള്ള യുവതാരം ശുഭ്മാൻ ഗില്ലിന് കഴിയുമെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം. മറ്റ് ഇന്ത്യൻ താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് തന്റേതാക്കി മാറ്റാൻ പറ്റുന്ന രീതിയിൽ ഉള്ള ഫോമിലാണ് ഗിൽ നിലവിലുള്ളതെന്നും അദ്ദേഹത്തിൽ നിന്നും ടീം ഒരുപാട് പ്രതീക്ഷിക്കുന്നുവെന്നും മുൻ താരം പറഞ്ഞു.

'ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ പ്രകടനത്തിൽ ശ്രദ്ധേയമായത് ​ഗിൽ എത്ര എളുപ്പത്തിൽ സെഞ്ച്വറി നേടി എന്നതാണ്. മുൻകാലങ്ങളിൽ ഞാൻ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവരുടേതുപോലുള്ള ശൈലിയാണ് ​ഗില്ലിനുള്ളത്.‌ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലും ശുഭ്മാൻ ഗിൽ മറ്റ് കളിക്കാരെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധ ആകർഷിക്കും. ഏകദിനത്തിൽ ​ഗിൽ കാണിക്കുന്ന അസാധ്യമായ മികവ് തന്നെയാണ് അതിന് കാരണം. മറ്റുള്ള ഫോർമാറ്റുകൾ രണ്ടിലും നോക്കിയാൽ അവൻ ആ മികവ് കാണിക്കുന്നില്ല. എന്നാൽ ഏകദിനത്തിൽ ഗിൽ ആണ് ഏറ്റവും മികച്ച താരം. കരിയറിന്റെ ഈ ഘട്ടത്തിൽ അവൻ ഇപ്പോഴും വളരെ ചെറുപ്പമാണ്. ഏകദിനത്തിലെ മികവ് ടി20യിലും ടെസ്റ്റിലും ​ഗില്ലിന് ആവർത്തിക്കാൻ കഴിയുമെന്നും എനിക്കുറപ്പുണ്ട്', മഞ്ജരേക്കർ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം. സെഞ്ച്വറി നേടി തിളങ്ങിയ ഗില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു നെടുന്തൂണാവുകയും ചെയ്തു. ഏകദിന കരിയറിലെ ഏഴാം സെഞ്ചുറിയാണ് ഗില്‍ കണ്ടെത്തിയത്. 102 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സറും നാല് ഫോറും ഉള്‍പ്പെടെ 112 റണ്‍സ് നേടി. ശ്രേയസിനൊപ്പം 104 റണ്‍സ് കൂട്ടിചേര്‍ത്ത ഗില്‍ റഷീദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.

Content Highlights: Sanjay Manjrekar predicts a big Champions Trophy 2025 for Indian batter Shubman Gill

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us